2010, നവംബർ 25, വ്യാഴാഴ്‌ച

ഭൂമിശാസ്ത്രം,ചരിത്ര വഴികൾ....

അല്പം ഭൂമിശാസ്ത്രം
കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ജില്ലകളിലൊന്നാണ് കണ്ണൂര്‍. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ ഏറെ സവിശേഷതകള്‍ സ്വന്തമായുള്ള ജില്ലയാണ് കണ്ണൂര്‍. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമാണ് കണ്ണൂര്‍ ജില്ല. കണ്ണൂര്‍ ജില്ലയുടെ ഭൂപ്രദേശങ്ങള്‍ അടര്‍ത്തിമാറ്റിക്കൊണ്ടാണ് പില്‍ക്കാലത്ത് വയനാട് ജില്ലയും കാസര്‍ഗോഡ് ജില്ലയും രൂപീകരിച്ചത്. വടക്കുഭാഗത്ത് കാസര്‍ഗോഡ് ജില്ലയും, കര്‍ണ്ണാടക സംസ്ഥാനവും, കിഴക്കുഭാഗത്ത് കര്‍ണ്ണാടക സംസ്ഥാനവും വയനാട് ജില്ലയും, തെക്കുഭാഗത്ത് വയനാട്, കോഴിക്കോട് ജില്ലകളും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ് കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തികള്‍. ജില്ലയുടെ ആകെ വിസ്തൃതി 2968 ചതുരശ്രകിലോമീറ്ററാണ്. ഇത് കേരളത്തിന്റെ മൊത്തം വിസ്തൃതിയുടെ 7.6% വരും. പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍, കണ്ണൂര്‍, എടക്കാട്, തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂര്‍ എന്നിങ്ങനെ 9 ബ്ളോക്കുപഞ്ചായത്തുകളാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. മേല്‍പ്പറഞ്ഞ 9 ബ്ളോക്കുകളിലായി 81 ഗ്രാമപഞ്ചായത്തുകളും 129 വില്ലേജുകളും സ്ഥിതി ചെയ്യുന്നു. കണ്ണൂര്‍, തലശ്ശേരി, മട്ടന്നൂര്‍, പയ്യന്നൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് എന്നിങ്ങനെ 6 മുനിസിപ്പാലിറ്റികള്‍ ജില്ലയിലുണ്ട്. തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി എന്നിങ്ങനെ മൂന്ന് താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. കണ്ണൂര്‍ ജില്ലാപഞ്ചായത്തില്‍ ആകെ 26 ഡിവിഷനുകളുണ്ട്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയെ പൊതുവായി അഞ്ചു മേഖലകളായി തിരിക്കാം. സമുദ്രത്തോട് തൊട്ടടുത്തുള്ള തീരപ്രദേശം, പശ്ചിമഘട്ട മേഖലയിലെ കുന്നുകളടങ്ങിയ വനപ്രദേശങ്ങള്‍, അതിനോട് തൊട്ടുകിടക്കുന്ന മലനാട്, കുന്നുകളും നിമ്നോന്നത പ്രദേശങ്ങളുമടങ്ങിയ ഇടമലനാട്, തീരപ്രദേശങ്ങളോടു തൊട്ടുകിടക്കുന്ന ഇടനാട് എന്നിവയാണ് പ്രസ്തുത അഞ്ചു മേഖലകള്‍. ഇവ കൂടാതെ വയലുകള്‍, പുഴകള്‍, പുഴയോരങ്ങള്‍, കടല്‍ത്തീരങ്ങള്‍, അഴിമുഖങ്ങള്‍, ചതുപ്പുനിലങ്ങള്‍, ഉപ്പുവെള്ളം നിറഞ്ഞ കായലുകള്‍, ശുദ്ധജല തോടുകള്‍ എന്നിവയെല്ലാം കാണപ്പെടുന്ന ജൈവസമ്പുഷ്ടമായ പ്രദേശമാണ് കണ്ണൂര്‍ ജില്ല. ചുവന്ന വെട്ടുകല്ലുകള്‍ കൊണ്ട് സമൃദ്ധമായ ഇവിടെ എക്കല്‍മണ്ണും, മണലും കൂടുതലായി കാണപ്പെടുന്നു. ഫോറസ്റ്റ് ലോം മണ്ണുകള്‍, ലാറ്ററൈറ്റിക് മണ്ണുകള്‍, ഹൈഡ്രോമോര്‍ഫിക് മണ്ണുകള്‍, റെഡ്ലോം മണ്ണുകള്‍, റിവറൈല്‍ എക്കല്‍ മണ്ണുകള്‍ എന്നീ മണ്ണിനങ്ങളാണ് ഇവിടെ സാധാരണയായി കണ്ടുവരുന്നത്. കണ്ണൂര്‍ ജില്ല 1957-ലാണ് രൂപം കൊണ്ടത്. ബ്രിട്ടീഷ് ഭരണകാലത്തും, 1957 വരെയും ഈ പ്രദേശം കോഴിക്കോട് കേന്ദ്രമായിട്ടുണ്ടായിരുന്ന മലബാര്‍ ജില്ലയുടെ ഭാഗമായിരുന്നു. ഇന്നത്തെ കാസര്‍ഗോഡ് ജില്ലയും വടക്കേ വയനാട് താലൂക്കും അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്നു.





ചരിത്ര വഴികളിലൂടെ... 


പുരാതനകാലത്ത് ഇവിടെ ഭരണം നടത്തിയ അറിയപ്പെടുന്ന രാജവംശം മൂഷികരാജവംശമാണ്. തുടര്‍ന്ന് ചിറക്കല്‍ രാജവംശവും കോലത്തിരിയും ഭരിച്ചു. 14-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ കണ്ണൂര്‍ ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട അറക്കല്‍ രാജവംശം കേരള ചരിത്രത്തിലെ അറിയപ്പടുന്ന ഏക മുസ്ളീം രാജവംശമായിരുന്നു. 16-ാം നൂറ്റാണ്ടോടെ പോര്‍ച്ചുഗീസുകാരും ഡച്ചുകാരും പിന്നീടു ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും കണ്ണൂരിലെത്തി. 1766 ഫെബ്രുവരിയില്‍ മൈസൂര്‍ ഭരണാധികാരിയായ ഹൈദരാലി കോലത്തുനാട് ആക്രമിച്ച് കീഴടക്കി. തുടര്‍ന്ന് ടിപ്പുസുല്‍ത്താല്‍ മലബാര്‍ ജില്ല മുഴുവന്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍ ആക്കുകയും ചെയ്തു. കാനാമ്പുഴ ഒഴുകുന്ന പ്രദേശമെന്ന നിലയ്ക്കാണ് കണ്ണൂര്‍ എന്ന സ്ഥലനാമമുണ്ടായത് എന്നു വിശ്വസിക്കപ്പെടുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യശതകത്തിലാണ് ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ആരംഭിച്ചത്. 1910-ല്‍ രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ മൂന്നാംഘട്ട സമ്മേളനം 1918-ല്‍ ചിറക്കല്‍ രാജയുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ വച്ചാണ് നടന്നത്. മലബാറിലെ ജന്മിമാരുടെയും, സമ്പന്നന്മാരുടെയും മാത്രം വേദിയായിരുന്ന കോണ്‍ഗ്രസ്സില്‍, ഗാന്ധിജിയുടെയും നെഹ്രുവിന്റെയും കണ്ണൂര്‍ സന്ദര്‍ശനത്തെത്തുടര്‍ന്നാണ് സാധാരണ ജനങ്ങള്‍ക്കു കൂടി പ്രവര്‍ത്തിക്കുന്നതിനും പങ്കാളികളാകുന്നതിനും ഉള്ള അവസരം ഉണ്ടായത്. മലബാറിലെ കോണ്‍ഗ്രസ് നേതൃത്വം കെ.ടി.കേശവമേനോന്‍ ഏറ്റെടുത്തതോടെ സി.എച്ച്.ഗോവിന്ദന്‍ നമ്പ്യാര്‍ക്ക് കണ്ണൂരിന്റെ ചുമതല നല്‍കുകയുണ്ടായി. ഖിലാഫത്തു പ്രസ്ഥാനം ആരംഭിച്ചതോടു കൂടി ഗാന്ധിജിയും, ഷൌക്കത്തലിയും കണ്ണൂര്‍ സന്ദര്‍ശിച്ചു. സാമുവല്‍ ആറോണ്‍, കുഞ്ഞി ഒണക്കന്‍ തുടങ്ങിയവരാണ് ഗാന്ധിജിക്ക് സ്വീകരണം നല്‍കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത്. പൂര്‍ണ്ണസ്വരാജ് പ്രമേയം ആദ്യമായി പാസ്സാക്കപ്പെട്ട സമ്മേളനം നടന്നത് 1928 മെയ് മാസത്തില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ അധ്യക്ഷതയില്‍ പയ്യന്നൂരില്‍ നടന്ന സമ്മേളനത്തിലാണ്. 1930-കളില്‍ സിവില്‍ നിയമലംഘന പ്രസ്ഥാനത്തെത്തുടര്‍ന്ന് കേളപ്പന്റെയും, മൊയാരത്ത് ശങ്കരന്റെയും നേതൃത്വത്തില്‍ പയ്യന്നൂരില്‍ ഉപ്പുസത്യാഗ്രഹം, കള്ളുഷാപ്പ് പിക്കറ്റിംഗ് തുടങ്ങിയ സമരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. 1862 സെപ്റ്റംബര്‍ 1-ന് എഡ്വേര്‍ഡ് ബ്രണ്ണന്‍ തലശ്ശേരിയില്‍ ഒരു ആധുനിക വിദ്യാലയം ആരംഭിക്കുകയുണ്ടായി. ഈ സ്കൂള്‍ പിന്നീട് 1919-ല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും 1947-ല്‍ ഫസ്റ്റ് ഗ്രേഡ് കോളേജാക്കി മാറ്റുകയും ചെയ്തു. ശ്രീ നാരായണഗുരു, വാക്ഭടാനന്ദന്‍, സ്വാമി ആനന്ദതീര്‍ത്ഥന്‍ തുടങ്ങിയ സാമൂഹിക പരിഷ്ക്കര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ സാമൂഹ്യനവോത്ഥാനത്തിന് വളരെയധികം സഹായിച്ചിട്ടുണ്ട്. മുപ്പതുകളുടെ മധ്യത്തോടെ ഇടതുപക്ഷ ചിന്താഗതികള്‍ ദേശീയപ്രസ്ഥാനത്തില്‍ വളര്‍ന്നുവന്നു. തുടര്‍ന്ന് 1939-ല്‍ ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യലിസ്റ്റ് ചിന്താഗതിക്കാര്‍ തലശ്ശേരി പാറപ്രത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകത്തിന് രൂപംകൊടുക്കുകയുണ്ടായി. കുഞ്ഞിമംഗലത്തെ ഏഴിമല നാവിക അക്കാദമി അതിനടുത്ത പയ്യന്നൂര്‍ കോളേജ് എന്നിവ ജില്ലയിലെ പ്രധാന സംരംഭങ്ങളാണ്. തുണിമില്ലുകള്‍, കയര്‍, ബീഡി തുടങ്ങിയ ചെറുകിട വ്യവസായ സ്ഥാപനങ്ങളാണ് ഇവിടെ അധികമായും ഉള്ളത്. 1892-ല്‍ സി.അറോണ്‍ & സണ്‍സ് എന്ന പേരില്‍ ആരംഭിച്ച നെയ്ത്ത് ശാലയാണ് ഇവിടുത്തെ ആദ്യത്തെ വ്യവസായ സംരംഭം. ഇവിടുത്തെ പ്രധാന റോഡ് തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നീ നഗരസഭകളെ ബന്ധിപ്പിക്കുന്ന കൊച്ചി - ബോംബെ ദേശീയപാത 17 ആണ്. ഇന്ത്യയിലെ ഏക കറപ്പ (കറുവാപ്പട്ട എടുക്കുന്ന മരം) തോട്ടവ്യവസായം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. അഞ്ചരക്കണ്ടിപ്പുഴയുടെ തീരത്തായി ബ്രട്ടീഷുകാര്‍ സ്ഥാപിച്ചതാണ് ഇത്. ജില്ലയിലെ മറ്റൊരു പ്രധാന വ്യവസായ സ്ഥാപനമായ വെസ്റ്റേണ്‍ ഇന്ത്യ പ്ളൈവുഡ് കമ്പനി വളപട്ടണത്താണ് സ്ഥിതി ചെയ്യുന്നത്. 1916-ല്‍ ശ്രീനാരായണഗുരു സ്ഥാപിച്ച സുന്ദരേശ്വരക്ഷേത്രം, 1908-ല്‍ സ്ഥാപിച്ച ജഗന്നാഥ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളും, മുസ്ലീം ദേവാലയങ്ങളും മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളും ഇവിടെയുണ്ട്. കളരിവാതുക്കല്‍ ഭഗവതിക്ഷേത്രം, കൊട്ടിയൂര്‍ക്ഷേത്രം, എ.ഡി.1124-ല്‍ മാലിക് ഇബ്നു ദിനാര്‍ സ്ഥാപിച്ച മാടായി മുസ്ലീംപള്ളി എന്നിവയും ഇവിടുത്തെ പ്രധാന ആരാധനാലയങ്ങളാണ്. 1971-ല്‍ ആരംഭിച്ച പഴശ്ശിഡാം, പയ്യാമ്പലം ബീച്ച്, ഇരിട്ടി മലയോരമേഖല, പൈതല്‍മല, മുഴുവിലങ്ങാട് ബീച്ച് എന്നിവ ഇവിടേയ്ക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പ്രധാനകേന്ദ്രങ്ങളാണ്. ജില്ലയിലെ പറശ്ശിനിക്കടവ് ക്ഷേത്രം നിരവധി തീര്‍ത്ഥാടകരേയും, ടൂറിസ്റ്റുകളെയും ആകര്‍ഷിക്കുന്ന ക്ഷേത്രമാണ്. ആറളം, കൊട്ടിയൂര്‍ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന 55 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വന്യമൃഗ സംരക്ഷണ കേന്ദ്രം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു കേന്ദ്രമാണ്


ഭൂപടം 


" കണ്ണൂർ ജില്ലയിലെ താലൂക്കുകളും അവ ഉൾക്കൊള്ളുന്ന പ്രദേശങ്ങളും"
താലൂക്ക് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്തുകൾ
കണ്ണൂർ താലൂക്ക് കണ്ണൂർ ബ്ലോക്ക്‌ അഴീക്കോട്‌, ചിറക്കൽ,പാപ്പിനിശ്ശേരി, പള്ളിക്കുന്ന്, പുഴാതി, വളപട്ടണം
എടക്കാട്‌ ബ്ലോക്ക്‌ എടക്കാട്‌, അഞ്ചരക്കണ്ടി, ചേലോറ, ചെമ്പിലോട്‌, എളയാവൂർ, കടമ്പൂർ, മുണ്ടേരി, മുഴപ്പിലങ്ങാട്, പെരളശ്ശേരി
തളിപ്പറമ്പ്‍ താലൂക്ക് തളിപ്പറമ്പ്‌ ബ്ലോക്ക്‌ ആലക്കോട്‌, ചപ്പാരപ്പടവ്‌, ചെങ്ങളായി, ചെറുകുന്ന്, കല്ല്യാശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, നടുവിൽ, നാറാത്ത്‌, പരിയാരം, പട്ടുവം, ഉദയഗിരി
പയ്യന്നൂർ ബ്ലോക്ക്‌ പയ്യന്നൂർ, ചെറുപുഴ, ചെറുതാഴം, എരമം-കുറ്റൂർ, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കങ്കോൽ-ആലപ്പടമ്പ, കരിവെള്ളൂർ-പെരളം, കുഞ്ഞിമംഗലം, മാടായി, മാട്ടൂൽ, പെരിങ്ങോം-വയക്കര, രാമന്തളി
ഇരിക്കൂർ ബ്ലോക്ക്‌ ഇരിക്കൂർ, ഏരുവേശ്ശി, കൊളച്ചേരി, കുറ്റ്യാട്ടൂർ, മലപ്പട്ടം, മയ്യിൽ, പടിയൂർ, പയ്യാവൂർ, ശ്രീകണ്‌ഠാപുരം, ഉളിക്കൽ
തലശ്ശേരി താലൂക്ക്‌ തലശ്ശേരി ബ്ലോക്ക്‌ തലശ്ശേരി, ചൊക്ലി, ധർമ്മടം, എരഞ്ഞോളി, കതിരൂർ, കരിയാട്‌, കോട്ടയം, പെരിങ്ങളം, പിണറായി
ഇരിട്ടി ബ്ലോക്ക്‌ മട്ടന്നൂർ, ആറളം, അയ്യൻ കുന്ന്, കീഴല്ലൂർ, കീഴൂർ‍-ചാവശ്ശേരി, കൂടാളി, പായം, തില്ലങ്കേരി
കൂത്തുപറമ്പ്‌ ബ്ലോക്ക് കൂത്തുപറമ്പ്, ചിറ്റാരിപറമ്പ്‌, കുന്നോത്തുപറമ്പ്‌, മാങ്ങാട്ടിടം, മൊകേരി, പന്ന്യന്നൂർ, പാനൂർ, പാട്യം, തൃപ്പങ്ങോട്ടൂർ, വേങ്ങാട്‌
പേരാവൂർ ബ്ലോക്ക്‌ പേരാവൂർ, കണിച്ചാർ, കേളകം, കോളയാട്‌, കൊട്ടിയൂർ, മാലൂർ, മുഴക്കുന്ന്

പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ

 മെഡിക്കൽ കോളേജുകൾ

  • പരിയാരം മെഡിക്കൽ കോളേജ്
  • കണ്ണൂർ മെഡിക്കൽ കോളേജ്,അഞ്ചരക്കണ്ടി
  • പരിയാരം ആയുർവേദ മെഡിക്കൽ കോളേജ്

 എഞ്ചിനീയറിംഗ് കോളേജുകൾ

  • ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്, വയനാട്
  • ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ
  • വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്,ചെമ്പേരി
  • ശ്രീനാരായണഗുരു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി കോളേജ്,കാങ്കോൽ,പയ്യന്നൂർ

ആർട്സ് & സയൻസ് കോളേജുകൾ

  • ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി
  • നിർമ്മലഗിരി കോളേജ്,കൂത്തുപറമ്പ്
  • പഴശ്ശിരാജ എൻ.എസ്.എസ്.കോളേജ്, മട്ടന്നൂർ
  • ഗവൺമെന്റ് കോളേജ്, മാനന്തവാടി
  • മേരി മാതാ കോളേജ്,മാനന്തവാടി
  • സർ സയ്യിദ് കോളേജ്,തളിപ്പറമ്പ്
  • പയ്യന്നൂർ കോളേജ്, പയ്യന്നൂർ
  • നെഹ്രു ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞങ്ങാട്
  • ഗവൺമെന്റ് കോളേജ്,കാസറഗോഡ്
  • ഇ.കെ.നായനാർ സ്മാരക ഗവണ്മെന്റ് കോളേജ്,എളേരിത്തട്ട്
  • വി.കെ.കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജ്,കണ്ണൂർ
  • ഗോവിന്ദപൈ സ്മാരക ഗവൺമെന്റ് കോളേജ്,മഞ്ചേശ്വരം
  • കോപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ് ,മാടായി
  • മഹാത്മാഗാന്ധി കോളേജ്,ഇരിട്ടി
  • എസ്.ഇ.എസ് കോളേജ്,ശ്രീകണ്ഠാപുരം
  • എൻ.എ.എം. കോളേജ്,കല്ലിക്കണ്ടി
  • ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,ചാല,കണ്ണൂർ
  • കണ്ണൂർ സർവ്വകലാശാല 

റെയിൽ ഗതാഗതം

14 റെയിൽവേ സ്റ്റേഷനുകൾ കണ്ണൂർ ജില്ലയിൽ ഉണ്ട്.
  1. ത്രിക്കരിപൂർ
  2. പയ്യന്നൂർ
  3. ഏഴിമല
  4. പഴയങ്ങാടി
  5. കണ്ണപുരം
  6. പാപ്പിനിശ്ശേരി
  7. വളപട്ടണം
  8. ചിറക്കൽ
  9. കണ്ണൂർ മെയിൻ
  10. കണ്ണൂർ സൗത്ത്‌
  11. എടക്കാട്
  12. ധർമടം
  13. തലശ്ശേരി
  14. ജഗന്നാഥ ടെംബിൾ ഗേറ്റ്
കണ്ണൂരിന്റെ എം.എൽ.എമാർ
***********************
1-സി. കൃഷ്ണൻ

-പയ്യന്നൂർ നിയമസഭാമണ്ഡലം-(c.p.m)
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയും, പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ പെരളം, തളിപ്പറമ്പ്‌ താലൂക്കിൽപ്പെടുന്ന രാമന്തളി, എരമം-കുറ്റൂർ,ചെറുപുഴ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ പയ്യന്നൂർ നിയമസഭാമണ്ഡലം.


2-ജെയിംസ് മാത്യു.

-തളിപ്പറമ്പ് നിയമസഭാമണ്ഡലം-(c.p.m)

തളിപ്പറമ്പ്‌ താലൂക്കിലെ തളിപ്പറമ്പ് നഗരസഭയും ചപ്പാരപ്പടവ്‌, കുറുമാത്തൂർ, പരിയാരം, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ,മലപ്പട്ടം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തളിപ്പറമ്പ് നിയമസഭാമണ്ഡലം.
3-കെ. എം. ഷാജി
അഴീക്കോട് നിയമസഭാമണ്ഡലം(iuml)
കണ്ണൂർ താലൂക്കിലെ അഴീക്കോട്‌, ചിറക്കൽ, പള്ളിക്കുന്ന്,വളപട്ടണം, പുഴാതി, നാറാത്ത്‌, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ അഴീക്കോട് നിയമസഭാമണ്ഡലം
4-ടി.വി. രാജേഷ്

  കല്യാശേരി നിയമസഭാ മണ്ഡലo(cpim)
തളിപ്പറമ്പ് താലൂക്കിലെ ചെറുകുന്ന്, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കല്യാശ്ശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, മാട്ടൂൽ,പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കല്യാശ്ശേരി.
കണ്ണൂർ താലൂക്കിൽ വി.പി.ചാത്തുക്കുട്ടിയുടെയും ടി.വി.മാധവിയുടെയും നാലാമത്തെ മകനായി 1974 ഫെബ്രുവരി മാസം 25-ന് ജനിച്ചു. ബി.എ., എൽ.എൽ.ബി. ബിരുദങ്ങളുണ്ട്. ഷീന ഭാര്യയും, ദിയ മകളുമാണ്.ഡി.വൈ.എഫ്.ഐ-യുടെ കേരള സംസ്ഥാന സെക്രട്ടറിയായി 2007 മുതൽ പ്രവർത്തിക്കുന്നു.2011-ലെ നിയസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് (ഐ)-ലെപി.ഇന്ദിരയെ29946വോട്ടുകൾക്ക് പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി
.
5-എ.പി. അബ്ദുള്ളക്കുട്ടി

കണ്ണൂർ നിയമസഭാമണ്ഡലം(con)
കണ്ണൂർ താലൂക്കിലെ കണ്ണൂർ മുനിസിപ്പാലിറ്റിയും കണ്ണൂർ കന്റോൺമെന്റും ചിറക്കൽ, പള്ളിക്കുന്ന്, പൂഴാതി, എളയാവൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നന്നു, കണ്ണൂർ നിയമസഭാമണ്ഡലം.
ജനനം:1967മേയ് 8 (വയസ് 44),നാറാത്ത്,
6-കെ.കെ. നാരായണൻ
ധർമ്മടം നിയമസഭാമണ്ഡലം(cpim)
കണ്ണൂർ താലൂക്കിലെ അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂർ, മുഴപ്പിലങ്ങാട്, പെരളശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകളും തലശ്ശേരി താലൂക്കിലെ ധർമ്മടം, പിണറായി, വേങ്ങാട്എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ധർമ്മടം
കൂടുതലറിയാൻ ഇവിടെ അമർത്തുക 
7-കോടിയേരി ബാലകൃഷ്ണൻ
തലശ്ശേരി നിയമസഭാമണ്ഡലം(cpim)
തലശ്ശേരി നഗരസഭയും ചൊക്ലിഎരഞ്ഞോളി,കതിരൂർന്യൂ മാഹിപന്ന്യന്നൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ തലശ്ശേരി നിയമസഭാമണ്ഡലം.
 1953 നവംബർ 16-ന് ബാലകൃഷ്ണൻ ജനിച്ചു.മാഹി മഹാത്മാഗാന്ധി ഗവ.കോളജ്‌തിരുവനന്തപുരംയൂണിവേഴ്സിറ്റി കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. 1982198720012006,2011 എന്നീ വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2008 ഏപ്രിൽ 3-ന്‌  പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.2001 മുതൽ 2006 വരെ കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു. 2006 മേയ്‌ 18 മുതൽ 2011 മേയ് 18 വരെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തരം, വിജിലൻസ്, ജയിൽ, അഗ്നിശമനം, സംയോജനം, ടൂറിസം എന്നീ വകുപ്പുകൾ വഹിച്ചു. 2011 മുതൽ വീണ്ടും പ്രതിപക്ഷ ഉപനേതാവായി.
8-കെ. പി. മോഹനൻ
കൂത്തുപറമ്പ് നിയമസഭാമണ്ഡലം(സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) )
.കൂത്തുപറമ്പ് നഗരസഭയും , കരിയാട്, കോട്ടയം-മലബാർ, കുന്നോത്തുപറമ്പ്, മൊകേരി, പാനൂർ, പാട്യം, പെരിങ്ങളം, തൃപ്പങ്ങോട്ടൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ കൂത്തുപറമ്പ് നിയമസഭാമണ്ഡലം.
മുൻമന്ത്രി പി.ആർ. കുറുപ്പിന്റെയും, കെ.പി. ലീലാവതി അമ്മയുടെയും മകനായി 1950 മാർച്ച് 3-നു് കണ്ണൂർ ജില്ലയിലെ പുത്തൂരിൽ ജനിച്ചു. ഭാര്യ ഹേമജ മോഹനൻ.ഒരു മകനും രണ്ടു മകളുമുണ്ട്.ഇതിനു മുൻപ് മൂന്നു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
9-ഇ.പി.ജയരാജൻ
മട്ടന്നൂർ നിയമസഭാമണ്ഡലം(cpim)
തലശ്ശേരി താലൂക്കിലെ ചിറ്റാരിപ്പറമ്പ്, കീഴല്ലൂർ, കൂടാളി, മാലൂർ, മാങ്ങാട്ടിടം,കോളയാട്,തില്ലങ്കേരി എന്നീ ഗ്രാമപഞ്ചായത്തുകളും തളിപ്പറമ്പ് താലൂക്കിലെ പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്തും, മട്ടന്നൂർ നഗരസഭയും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ്.
സി.പി.എം.കേന്ദ്രകമ്മറ്റി അംഗം.കർഷകസംഘം സംസ്ഥാന പ്രസിഡന്റും ദേശാഭിമാനി ജനറൽ മാനേജരും കൂടിയാണ്.ഡിവൈഎഫ്ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു. ദീർഘകാലം സിപിഐ (എം) കണ്ണൂർ ജില്ല സെക്രട്ടറിയായും തൃശ്ശൂർ ജില്ലാസെക്രട്ടറിയുടെ ചുമതലയിലും പ്രവർത്തിച്ചു.1997-ൽ അഴീക്കോട് നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
10-സണ്ണി ജോസഫ്
പേരാവൂർ നിയമസഭാമണ്ഡലം(con)
തലശ്ശേരി താലൂക്കിലെ ആറളം , അയ്യൻകുന്ന് , കണിച്ചാർ , കീഴൂർ-ചാവശ്ശേരി ,കേളകം , കൊട്ടിയൂർ, മുഴക്കുന്ന് , പായം , പേരാവൂർ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌
കൂടുതലറിയാൻ ഇവിടെ അമർത്തുക

11-കെ. സി. ജോസഫ്
ഇരിക്കൂർ നിയമസഭാമണ്ഡലം(con)
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിലെ ചെങ്ങളായി, ഇരിക്കൂർ , ആലക്കോട്, ഉദയഗിരി, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ, ശ്രീകണ്ഠാപുരം,ഉളിക്കൽ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ഇരിക്കൂർ നിയമസഭാമണ്ഡലം
ജനനം: 1946 ജൂൺ 3-ന് കോട്ടയം ജില്ലയിൽ പെട്ട ചങ്ങനാശേരിയിലെ പൂവത്ത്. എം.എ, എൽ.എൽ.ബി ബിരുദധാരിയാണ്. ഇതേ മണ്ഡലത്തെ ഏഴാം പ്രാവശ്യമാണ് നിയമസഭയിൽ ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.
സാറയാണ് ഭാര്യ. ഷേരു ജോസഫ്, അശോക് ജോസഫ്, രഞ്ജു ജോസഫ് എന്നിവരാണ് മക്കൾ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ