അല്പം ഭൂമിശാസ്ത്രം
കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ജില്ലകളിലൊന്നാണ് കണ്ണൂര്‍. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ ഏറെ സവിശേഷതകള്‍ സ്വന്തമായുള്ള ജില്ലയാണ് കണ്ണൂര്‍. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമാണ് കണ്ണൂര്‍ ജില്ല. കണ്ണൂര്‍ ജില്ലയുടെ ഭൂപ്രദേശങ്ങള്‍ അടര്‍ത്തിമാറ്റിക്കൊണ്ടാണ് പില്‍ക്കാലത്ത് വയനാട് ജില്ലയും കാസര്‍ഗോഡ് ജില്ലയും രൂപീകരിച്ചത്.