2011, ജനുവരി 10, തിങ്കളാഴ്‌ച

സർഗാത്മകതയുടെ ഉറവകൾ ....

കണ്ണൂർ ജില്ലയിൽ ജനിച്ച,കലാസാഹിത്യസാംസ്കാരിക വഴികളിൽ സഞ്ചരിച്ച,ചെറിയവലിയവരെകുറിച്ചുള്ള നഖചിത്രങ്ങൾ...ഇനിയും ഇതിൽ ഉൾപ്പെടുത്തേണ്ടവരുണ്ട്‌.അവരെകുറിച്ചുള്ള വിവരങ്ങൾ അയച്ചുതന്നാൽ ഉപകാരമായിരിക്കും.
അയക്കേണ്ട വിലാസം:
kunchiramanap@gmail.com




1- എൻ. ശശിധരൻ

ഇരിക്കൂർ ബ്ളോക്കിൽ,കുറ്റ്യാട്ടൂർ പഞ്ചായത്തിൽ.ജനിച്ചു.അധ്യാപകനായിരുന്നു.എഴുത്തുകാരി സിതാര എസ് മകളാണ്‌.സാഹിത്യ നിരൂപകനും വിമർശകനും തിരക്കഥാകൃത്തും നാടകകൃത്തുമാണ്‌.തുടക്കത്തിൽ ജനകീയ സാംസ്കാരികവേദിയുമായും പിന്നീട് പുരോഗമന കലാസാഹിത്യസംഘവുമായും സഹവർത്തിത്വം പുലർത്തിയിട്ടുണ്ട്.

കൃതികള്‍

  • ചരിത്രഗാഥ
  • കളി
  • ഉഷ്ണകാലം
  • വാണിഭം
  • ഉടമ്പടിക്കോലം
  • കേളു 
  • അടുക്കള
  • രാവണന്‍ കോട്ട
  • ഹിംസാടനം
  • ഏകാന്തത
  • പച്ചപ്ലാവില
  • ജീവചരിത്രം
  • ജാതിഭേദം
  • കുട്ടികളുടെ വീട് - കുട്ടികളുടെ നാടകങ്ങള്‍

പഠനങ്ങൾ

  • കഥ കാലം പോലെ
  • വാക്കില്‍ പാകപ്പെടുത്തിയ ചരിത്രം

സ്‌മൃതി ചിത്രങ്ങൾ

  • മെതിയടി
  • മഷി

തിരക്കഥ

 Varamozhi Editor: Text Exported for Print or Saveനെയ്ത്തുകാരൻ

ലേഖന സമാഹാരം

 ഏകാന്തത പോലെ തിരക്കേറിയ പ്രവൃത്തി വേറെയില്ല

   2-എൻ. പ്രഭാകരൻ


പ്രശസ്തനായ ചെറുകഥാകൃത്ത്;കവി;നോവലിസ്റ്റ്.
പറശ്ശിനിക്കടവിൽ 1952 ഡിസംബർ 30 ന് ജനനം. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി.ബ്രണ്ണനിൽ അധ്യാപകനായിരുന്നു. ഇരുപതോളം കൃതികൾ. ഇംഗ്ലീഷ്, ഹിന്ദി, ഉർദു, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

പുസ്തകങ്ങൾ

  • ഒറ്റയാന്റെ പാപ്പാൻ
  • ഏഴിനും മീതെ
  • പുലിജന്മം
  • ജന്തുജനം
  • ബഹുവചനം
  • തീയ്യൂർ രേഖകൾ
  • രാത്രിമൊഴി
  • കാൽനട
  • ജനകഥ
  • എൻ.പ്രഭാകരന്റെ കഥകൾ
  • ഞാൻ തെരുവിലേയ്ക്ക് നോക്കി ( കവിതകൾ)
  • അദൃശ്യവനങ്ങൾ

പുരസ്കാരങ്ങൾ

  • 1971-ൽ മാതൃഭൂമി കഥാമത്സരത്തിൽ 'ഒറ്റയാന്റെ പാപ്പാന്' ഒന്നാം സമ്മാനം
  • 1987-ൽ കേരളസംഗീതനാടക അക്കാദമിയുടെ മികച്ചനാടകത്തിനുള്ള അവാർഡ് പുലിജന്മത്തിന് ലഭിച്ചു.
  • 1988-ൽ ചെറുകാട് അവാർഡ് ലഭിച്ചു
  • 1988-ൽ കേരളസാഹിത്യ അക്കാദമി അവാർഡ്
  • 1994-ൽ പിഗ്മാൻ എന്ന കഥക്ക് മികച്ച കഥയ്ക്കുള്ള 'കഥ' പുരസ്കാരം നേടി
  • 1995-ൽ പാട്യം ഗോപാലൻ സ്മാരക അവാർഡ്
  • 1996-ൽ മികച്ച കഥാസമാഹാരത്തിനുള്ള കേരളസാഹിത്യ അക്കാഡമി അവാർഡ് നേടി[1]
  • 2000 ത്തിൽ വി കെ ഉണ്ണികൃഷ്ണൻ സ്മാരക അവാർഡ്
  • 2005-ൽ ഇ എം എസ് സ്മാരകട്രസ്റ്റിന്റെ ( മുന്നാട്) പ്രഥമ ഇ എം എസ് പുരസ്കാരം ലഭിച്ചു
  • 2007-ൽ യു. പി. ജയരാജ് അവാർഡ്
  • 2008-ൽ മേലൂർ ദാമോദരൻ പുരസ്കാരം
  • 2009-ൽ പ്രഥമ ബഷീർ സാഹിത്യ അവാർഡ്
എൻ പ്രഭാകരന്റെ ബ്ലോഗിന്‌ ഇവിടെ അമർത്തുക

3 - ഇ.പി. രാജഗോപാലൻ

Varamozhi Editor: Text Exported for Print or SaveVaramozhi Editor: Text Exported for Print or Saveസാഹിത്യ നിരൂപകൻ.വിമർശകൻ.നാടകകൃത്ത്.
നവമാർക്സിസ്റ്റ് ചിന്തയുടെ സ്വാധീനം പ്രകടമാക്കിയ ആദ്യകാലനിരൂപണങ്ങൾ ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. തുടർന്ന് സാമ്പ്രദായികമാർക്സിസത്തിന്റെയും പാർട്ടി രാഷ്ട്രീയത്തിന്റെയും സ്വരം പ്രകടമാക്കുന്നവയായി ഇദ്ദേഹത്തിന്റെ നിരൂപണങ്ങൾ.
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത്ള്ള വെള്ളൂരാണ്‌ ജന്മദേശം പയ്യന്നൂർ കോളേജിൽ നിന്ന് ആംഗലസാഹിത്യത്തിൽ ബിരുദം. ഇപ്പോൾ വെള്ളൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു.

4 -സി.വി.ബാലകൃഷ്ണൻ

Varamozhi Editor: Text Exported for Print or Saveചെറുകഥാകൃത്ത്,നോവലിസ്റ്റ്,തിരക്കഥാകൃത്ത്.
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു

നോവലുകൾ

  • ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ
  • Varamozhi Editor: Text Exported for Print or Saveആയുസ്സിന്റെ പുസ്തകം
  • കണ്ണാടിക്കടൽ
  • കാമമോഹിതം
  • ഒഴിയാബാധകൾ

 ലഘു നോവലുകൾ

  • ഏതോ രാജാവിന്റെ പ്രജകൾ
  • എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ
  • ഒറ്റക്കൊരു പെൺകുട്ടി
  • ജീവിതമേ നീ എന്ത്?
  • ജ്വാലാകലാപം
  • എള്ളിൻപാടങ്ങൾ പൂവിടുമ്പോൾ

കഥകൾ

  • ഭൂമിയെപറ്റി അധികം പറയേണ്ട
  • കുളിരും മറ്റു കഥകളും
  • സ്നേഹവിരുന്ന്
  • മാലാഖമാർ ചിറകു വീശുമ്പോൾ
  • പ്രണയകാലം
  • ഭവഭയം
  • കഥ (തെരഞ്ഞെടുത്ത കഥകൾ)
  • മഞ്ഞുപ്രതിമ

 ലേഖനങ്ങൾ

  • മേച്ചിൽ‌പ്പുറങ്ങൾ

 തിരക്കഥകൾ

Varamozhi Editor: Text Exported for Print or Saveകൊച്ചുകൊച്ചു സന്തോഷങ്ങൾ


5-കരിവെള്ളൂർ മുരളി

Varamozhi Editor: Text Exported for Print or Save

ഉത്തരമലബാറിന്റെ ചരിത്രത്തിൽ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റായ ഏ .വി.കുഞ്ഞമ്പുവിന്റെ മകനാണ്‌.പുരോഗമന കലാസാഹിത്യത്തിന്റെ പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.കണ്ണൂർ സംഘചേതനയുടെ അമരക്കാരിലൊരാൾ.കവി ,നാടകപ്രവർത്തകൻ,പ്രഭാഷകൻ.
ബ്ലോഗിന്‌ ഇവിടെ അമർത്തുക 

6-ടി.എൻ. പ്രകാശ് 


മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ്‌ ടി.എൻ. പ്രകാശ്‍. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.കണ്ണൂർ ജില്ലയിലെ വലിയന്നൂരിൽ ജനിച്ചു.തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസറാണ്‌ .

പുസ്തകങ്ങൾ

  • കൈകേയി
  • തണൽ
  • ചന്ദന
  • തെരഞ്ഞെടുത്ത കഥകൾ
  • താജ്മഹൽ
  • താപo

പുരസ്കാരങ്ങൾ

  • അബുദാബി ശക്തി അവാർഡ്
  • ചെറുകഥാ ശതാബ്ദി അവാർഡ്
  • മുണ്ടശ്ശേരി അവാർഡ്
  • വി.ടി. ഭട്ടതിരിപ്പാട് അവാർഡ്
7-ഇബ്രാഹിം വെങ്ങര
    Varamozhi Editor: Text Exported for Print or SaveVaramozhi Editor: Text Exported for Print or Save

    കണ്ണൂർ ജില്ലയിൽ വെങ്ങര ഗ്രാമത്തിൽ,ഒരു മുസ്ലീം യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചു.നാടകം കാണുന്നതുപോലും പാപമെന്നു കരുതിയിരുന്ന കാലം.അതിനെ അതിജീവിച്ച്,കേരള നാടക ചരിത്രത്തിന്റെ ഒരു ഭാഗമായിതീർന്ന കഥയാണ്‌ ഇബ്രാഹിമിന്റേത്.നാടക മർമ്മം ഗ്രഹിച്ചെടുത്തത് കെ.ടി.എന്ന സർവകലാശാലയിൽനിന്നാണ്‌.25 വർഷമായി ചിരന്തനയുടെ ജീവവായുവെന്നോണം പ്രവർത്തിക്കുന്നു.നാല് ദശകകങ്ങളിലായി 129 റേഡിയൊ നാടകങ്ങളും 50ഓളം നാടകങ്ങളും സംവിധാനം നിർവഹിച്ചിട്ടുണ്ട്.സാമൂഹ്യ വിമർശനങ്ങളിലധിഷ്ടിതമാണ്‌ നാടകങ്ങളധികവും.മേടപ്പത്ത് രണ്ടായിരത്തിലധികം വേദികളിൽ അരങ്ങേറിയിട്ടുണ്ട്.

    മലയാള സാഹിത്യ തറവാട്ടിലെ പ്രശസ്തനായ ചെറുകഥാകൃത്ത്.ആഖ്യാന കലയുടെ പെരുന്തച്ചൻ.സ്ഥലം:കണ്ണൂരിനടുത്തുള്ള പള്ളിക്കുന്ന്..

    കഥകൾ

    -പ്രകാശം പരത്തുന്ന പെൺകുട്ടി
    -ശേഖൂട്ടി
    -മഖൻസിംഗിന്റെ മരണം
    -മനുഷ്യപുത്രൻ
    അവാർഡുകൾ:
    1973: കേരള സാഹിത്യ അക്കദമി (സാക്ഷി) -- സ്വീകരിച്ചില്ല
    1989: എം.പി.പോൾ അവാർഡ്‌ (സാക്ഷി)
    1991: സ്റ്റേജ്‌ ഓഫ്‌ അൽ-ഐൻ (ഗൗരി)
    1996: പത്മരാജൻ പുരസ്കാരം
    1996: കേന്ദ്ര സാഹിത്യ അക്കദമി അവാർഡ്‌

    9-ടി.പി. വേണുഗോപാലൻ

    കഥാകാരനും,നോവലിസ്റ്റുമാണ്‌.കണ്ണൂർജില്ലയിലെ പാപ്പിൻശ്ശേരിയിൽ ജനിച്ചു.

    പ്രധാനകൃതികൾ

    • ഭൂമിയുടെ തോട്ടക്കാർ (കഥകൾ)
    • സുഗന്ധമഴ (കഥകൾ)
    • അനുനാസികം (കഥകൾ)
    • കേട്ടാൽ ചങ്കുപൊട്ടുന്ന ഓരോന്ന് (കഥകൾ)
    • കുത്തും കോമയുമുള്ള ഈ ജീവിതം (നോവൽ)
    • തെമ്മാടിക്കവല (നോവൽ)
    • ഒറ്റയാൾ നാടകത്തിലെ കഥാപാത്രങ്ങൾ (നോവൽ)
    • അരവാതിൽ (നോവൽ)

    പുരസ്കാരങ്ങൾ

    • പ്രേംജി അവാർഡ്(2002)
    • മുണ്ടശ്ശേരി അവാർഡ്(2004-05)
    • ചെറുകാട് അവാർഡ് (അനുനാസികം എന്ന കഥാ സമാഹാരത്തിന് 2006)
    • എം.പി.കുമാരൻ അവാർഡ്(2008)

    10-രമേശൻ ബ്ലാത്തൂർ


    കണ്ണൂർ ജില്ലയിലെ ബ്ലാത്തൂർ സ്വദേശി.സാഹിത്യകാരൻ.1969 ൽ ബ്ലാത്തൂരിൽ ജനിച്ചു.ബ്ലാത്തൂർ ഗാന്ധിവിലാസം ഏ എൽ പി സ്കൂൾ, കല്യാട് ഏ എൽ പി സ്കൂൾ ,ഇരിക്കൂർ ഗവർമെന്റ് ഹൈ സ്കൂൾ,പഴശ്ശിരാജ എൻ എസ് എസ് കോളേജ് മട്ടന്നൂർ,എന്നിവിടങ്ങളിൽ പഠനം.ശ്രീകണ്ഠാപുരം ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അദ്ധ്യാപകൻ
    പ്രധാന കൃതികൾ
    • സീസ്മോഗ്രാഫിൽ തെളിയാത്തവ (ചെറുകഥകൾ)
    • നമ്പൂതിരി (ലേഖനം എഡിറ്റർ)
    • പെരും ആൾ (നോവൽ)
    പുരസ്കാരങ്ങൾ
    • ഫൊക്കാന അവാർഡ്
    • ഭാഷക്കൊരു ഡോളർ അവാർഡ്
    • അങ്കണം നോവൽ അവാർഡ്
    • അറ്റ്ലസ് കൈരളി നോവൽ അവാർഡ്
    • കടത്തനാട് രാജ പുരസ്കാരം
    • 11-കൈതപ്രം ദാമോദരൻ നമ്പൂതിരി 

    ഗാനരചയിതാവ്.കവിയും,സംഗീതസംവിധായകനും,ഗായകനും,നടനുമാണ്‌.ഫാസിലിന്റെ `എന്നെന്നും കണ്ണേട്ടൻ` എന്ന ചിത്രത്തിനു വേണ്ടിയാണ്‌ ആദ്യം ഗാനരചന നടത്തിയത്.നിരവധി കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ കൈതപ്രം എന്ന ഗ്രാമത്തിൽ  1950-ൽ ജനിച്ചു.300-ൽ അധികം ചിത്രങ്ങൾക്കു ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
    അഭിനയിച്ച പ്രധാന സിനിമകൾ
    • അമ്മയാണെ സത്യം
    • ഹിസ് ഹൈനസ് അബ്ദുള്ള
    • ജാഗ്രത
    • വൈശാലി
    • സ്വാതി തിരുനാൾ
    • ദേശാടനം
    • തീർഥാടനം
    • നിവേദ്യം

    കവിതാ സമാഹാരങ്ങൾ

    • തീച്ചാമുണ്ഡി
    • കൈതപ്രം കവിതകൾ
    • ലേഖന സമാഹാരം

      സ്നേഹരാമായണം

      പുരസ്കാരങ്ങൾ

      • കേരള സർക്കാറിന്റെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം
      • തുളസീവന പുരസ്കാരം-ശാസ്ത്രീയ സംഗീതത്തിലെ ആജീവനാന്ത പ്രവർത്തനത്തിന്‌
      •  കുട്ടമത്ത് അവാർഡ്- കവിതയ്ക്ക്

      12-വാണിദാസ് എളയാവൂർ

      .യഥർത്ഥ നാമം പി.വി. ഗംഗാധരൻ നമ്പ്യാർ .വിശിഷ്ട അദ്ധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ എളയാവൂർ ഗ്രാമത്തിൽ ജനനം. 36 വർഷത്തെ അദ്ധ്യാപനത്തിന്‌ ശേഷം കൂടാളി ഹൈസ്കൂളിൽ നിന്ന് വിരമിച്ചു."സംഗം" വാരിക, "താളം" ത്രൈമാസിക,സോഷ്യലിസ്റ്റ് വ്യൂ സായാഹ്ന ദിനപത്രം എന്നിവയുടെ പത്രാധിപരായിരുന്നു
    • കേരള സർക്കാർ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗം
    • സിലബസ് ഇവാല്വേഷൻ കമ്മിറ്റി അംഗം
    • ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗം
    • തുഞ്ചൻ സ്മാരക മാനജിംഗ് കമ്മിറ്റി അംഗം
    • നാഷണൽ കൗൺസിൽ ഫോർ ചൈൽഡ് എഡുക്കേഷൻ നിർ‌വാഹക സമിതി അംഗം
    • കേരള ഗ്രന്ഥശാല സംഘം അഡ്വൈസറി ബോർഡ് അംഗം
    • ഗ്രന്ഥങ്ങൾ

    • പ്രസംഗം ഒരു കല (ഡി.സി ബുക്സ്)
    • വടക്കൻ ഐതിഹ്യമാല (ഡി.സി ബുക്സ്)
    • പ്രവാചക കഥകൾ(ഡി.സി ബുക്സ്)
    • ഏകകബോധിനി
    • ചിലമ്പൊലി
    • ചന്ദനത്തൈലം
    • കഥ പറയുന്ന കോലത്തുനാട്
    • കഥകളുടെ നാട്
    • വിചാരമേഖല
    • ഖുർ‌ആന്റെ മുന്നിൽ വിനയാന്വിതം(ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്)
    • ഇസ്ലാം സംസ്കൃതി ചില സൗമ്യ വിചാരങ്ങൾ(ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്)
    • ജിഹാദ് സത്യവേത്തിന്റെ ആത്മഭാവം (ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്)
    • 13-വിനീത് ശ്രീനിവാസൻ

      തൊഴിൽ ചലച്ചിത്ര പിന്നണിഗായകൻ, ചലച്ചിത്രനടൻ, ചലച്ചിത്ര സം‌വിധായകൻ

       




      കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനനം.ചലച്ചിത്രനടൻ ശ്രീനിവാസൻറെ മകനാണ്.
      .
      14-മാധവന്‍ പുറച്ചേരി

      1965ല്‍ കണ്ണൂര്‍ ജില്ലയിലെ പുറച്ചേരിയില്‍ ജനനം. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂള്‍ അദ്ധ്യാപകന്‍. കൃതികള്‍: പ്രവാസിയുടെ മൊഴികള്‍(1993), പെയിന്‍ കില്ലര്‍ (2006).
      വിലാസം:
      ഏഴിലോട് പി.ഒ, കണ്ണൂര്‍ ജില്ല 670 309.
      ഫോണ്‍: 0497 2800916.
      മൊബൈല്‍: 09947788143 

       
      15-പ്രമോദ്.കെ.എം
    • 1982 ല്‍ കണ്ണൂരിലെ കടൂരില്‍ ജനിച്ചു. കൊച്ചി സര്‍വ്വകലാശാലയില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം.ഗവേഷണം 2005 മുതല്‍ ദക്ഷിണകൊറിയയില്‍.

      പ്രസിദ്ധീകരിച്ച രചനകള്‍:
      ചില യാത്രകള്‍ എന്ന കവിത 2003 ജനുവരി ആദ്യലക്കം ദേശാഭിമാനി ആഴ്ചപ്പതിപ്പിലും, അടിമ പറഞ്ഞത്, ഒരുവിലാപം, തെരഞ്ഞെടുപ്പ്, എന്നിവ 'കവിതക്കൊരിടം' എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യ ലക്കത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
      ഇ-മെയില്‍: pramodcusat@gmail.com 

           16-ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്                                                                                                                    

    •   കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, തിരക്കഥ എന്നി‍വ എഴുതുന്നു‍.
      ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ്‌, മഞ്ഞുകാലം, തല, കത്തുന്ന തലയിണ (കഥാസമാഹാരങ്ങള്‍), ഈര്‍ച്ച, നല്ല അയല്‍ക്കാരന്‍ നോവലെറ്റുകള്‍), കഥാപാത്രം വീട്ടുമുറ്റത്ത്‌ (ലേഖന സമാഹാരം), കടല്‍മരുഭൂമിയിലെ വീട്‌ (കവിതകള്‍), തെരഞ്ഞെടുത്ത കഥകള്‍ എന്നിവ കൃതികള്‍. കഥകള്‍ വിവിധ യൂനിവേഴ്സിറ്റികളില്‍ പാഠ്യവിഷയമായിട്ടുണ്ട്‌. ടെലിഫിലിം സംവിധാനരംഗത്ത്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌
      സ്ഥലം:കണ്ണൂർ ജില്ലയിലെ വളപട്ടണം .

    17-സുകുമാർ അഴീക്കോട്
     1926 മേയ് 12-ന്  കണ്ണൂർ ജില്ലയിലെ അഴീക്കോട് ഗ്രാമത്തിൽ ജനിച്ചുകാലിക്കറ്റ് സർവ്വകലാശാലയിൽ പ്രോ വൈസ് കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. ഇതിനു പുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിരായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവായ ഇദ്ദേഹത്തിന്റെതത്വമസി എന്ന കൃതിക്ക് കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളുൾപ്പടെ പത്ത് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്[ചാൻസിലറായിരുന്നു
    .കേരളീയർ അഴിക്കോടിനെ ഒരുപക്ഷേ ഓർക്കുക മലയാളത്തിന്റെ പ്രിയങ്കരനായ വാഗ്മിയായിട്ടായിരിക്കും.ശാന്തമായി തുടങ്ങി പിന്നീട് ആവേശത്തിന്റെ ഉച്ചസ്ഥായിയിൽ നിറുത്തുന്ന അഴിക്കോടിന്റെ പ്രസംഗശൈലി പ്രശസ്തമാണ്.സാഹിത്യത്തെക്കാൾ രാഷ്ട്രീയം ഉൾപ്പെടെയുള്ള പൊതുവിഷയങ്ങൾ കൈകാര്യം ചെയ്തുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ പ്രഭാഷണം നിശിതമായ വിമർശനങ്ങൾ കൊണ്ട് ആകർഷകമാക്കുവാൻ ശ്രമിച്ചു
    സാമൂഹിക-സാംസ്കാരിക സ്ഥാപനമായ നവഭാരത വേദിയുടെ സ്ഥാപകനും അധ്യക്ഷനുമാണ് അഴിക്കോട്. ദീനബന്ധു, മലയാള ഹരിജൻ, ദേശമിത്രം, നവയുഗം, ദിനപ്രഭ, തുടങ്ങിയ പല പത്രങ്ങളിലും അഴിക്കോട് ജോലിചെയ്തിട്ടുണ്ട്. 1993 മുതൽ 1996 വരെ നാഷണൽ ബുക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായിരുന്നു. ഇപ്പോൾ വർത്തമാനം എന്ന ദിനപത്രത്തിന്റെ പത്രാധിപരായി പ്രവർത്തിക്കുന്നു. അവിവാഹിതനാണ്.തൃശ്ശൂരിനടുത്തുള്ള വിയ്യൂരിൽ താമസിക്കുന്നു. ഒരു വലിയ പുസ്തകശേഖരത്തിന്റെ ഉടമയുമാണ് അദ്ദേഹം.
    പ്രധാ കൃതികൾ
    1.   ആശാൻറെ സീതാകാവ്യം
    2.   രമണനും മലയാളകവിതയും
    3.   മഹാത്മാവിൻറെ മാർഗ്ഗം
    4.   പുരോഗമനസാഹിത്യവും മറ്റും
    5.   മലയാള സാഹിത്യവിമർശനം
    6.   ജി. ശങ്കര കുറുപ്പ് വിമർശിക്കപ്പെടുന്നു
    7.   വായനയുടെ സ്വർഗ്ഗത്തിൽ
    8.   തത്ത്വമസി
    9.   മലയാള സാഹിത്യപഠനങ്ങൾ
    10.                     തത്ത്വവും മനുഷ്യനും
    11.                     ഖണ്ഡനവും മണ്ഡനവും
    12.                     എന്തിനു ഭാരതാംബേ
    13.                     അഴീക്കോടിന്റെ പ്രഭാഷണങ്ങൾ
    14.                     അഴീക്കോടിന്റെ ഫലിതങ്ങൾ
    15.                     ഗുരുവിന്റെ ദുഃഖം
    16.                     ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ
    17.                     പാതകൾ കാഴ്ചകൾ
    18.                     മഹാകവി ഉള്ളൂർ

    വിവർത്തനങ്ങൾ
    1.   ഹക്കിൾബെറി ഫിൻ
    2.   ചില പഴയ കത്തുകൾ
    3.   ജയദേവൻ

    18-ജോസഫ് കെ. ജോബ്

    തലശ്ശേരി സ്വദേശി. 1966 ൽ ജനിച്ചു. കളപ്പുരക്കൽ ജോബിന്റെയും അച്ചാമ്മയുടേയും മകന്‍ . തലശ്ശേരി  ബ്രണ്ണന്‍ കോളേജ്, കാലിക്കറ്റ് സർവകലാശാല മലയാളവിഭാഗം, അണ്ണാമലൈ സർവകലാശാല എന്നിവിടങ്ങളിൽ പഠിച്ചു. മലയാളം, ഭാഷാശാസ്ത്രം എന്നീ വിഷയങ്ങളിൽ എം. ഏ. ബിരുദവും ഭാഷാശാസ്ത്രത്തിൽ പി. എച്ച്. ഡിയും നേടിയിട്ടുണ്ട്. മൈസൂരിലെ ഭാരതീയ ഭാഷാ കേന്ദ്ര (CIIL)ത്തിൽ റിസർച്ച് ഫെലോ ആയും മൈസൂർ സെന്റ് ഫിലോമിനാസ് കോളേജിൽ ലക്ചററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ മാനന്തവാടി മേരിമാതാ ആർട്‌സ് ആന്റ് സയന്‍സ്  കോളേജിൽ മലയാളം അധ്യാപകന്‍ . മലയാളത്തിലെ ആനുകാലികങ്ങളിലും ഗവേഷണ ജേർണലുകളിലും നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
    ഭാര്യ : സിന്ധു സെബാസ്റ്റ്യന്‍ . മക്കൾ : ആമോദ് നോയൽ, ആനന്ദ് ജോയൽ.

    വിലാസം:
    ജോസഫ് കെ ജോബ്,
    അസോസിയേറ്റ് പ്രൊഫസർ,
    മേരിമാതാ ആർട്‌സ് ആന്റ് സയന്‍സ്  കോളേജ്,
    വേമോം പി. ഒ., മാനന്തവാടി
    PIN - 670645 

    19-മഞ്ജുളൻ

    കേരളത്തിലെ പ്രശസ്തനായ നാടകനടൻ, സിനിമാനടൻ. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും റാങ്കോടെ പഠനം കഴിഞ്ഞു.
     കൂനൻ- ഒറ്റയാൾ നാടകം അഞ്ഞൂറിലധികം വേദികളിൽ പ്രദർശിപ്പിച്ചു.

      20-പളളിയറ ശ്രീധരൻ
      1950 ജനുവരി 17 ന്‌ കണ്ണൂർ ജില്ലയിലെ എടയന്നൂരിനടുത്ത്‌ ജനിച്ചു. ആര്യഭട്ട ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ മാത്തമാറ്റിക്കൽ സയൻസസിന്റെ സ്‌ഥാപക ഡയറക്‌ടർ, കൂടാളി ഹൈസ്‌കൂളിൽ അദ്ധ്യാപകൻ.

      ന്യൂദൽഹിയിൽനിന്ന്‌ ഓറിയന്റേഷൻ കോഴ്‌സ്‌ ഽ, റിസോഴ്‌സ്‌ പേഴ്‌സണൽ ട്രെയിനിങ്ങ്‌ കോഴ്‌സ്‌ എന്നിവയടക്കം നിരവധി കോഴ്‌സുകളിലും സെമിനാറുകളിലും പങ്കെടുത്തിട്ടുണ്ട്‌. കേരള വിദ്യാഭ്യാസ വകുപ്പ്‌ സംസ്‌ഥാനാടിസ്‌ഥാനത്തിൽ നടത്തിയ ഗണിതശാസ്‌ത്ര പഠനോപകരണ നിർമാണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്‌. പാഠപുസ്‌തകങ്ങൾ ഉൾപ്പെടെ സംസ്‌ഥാന വിദ്യാഭ്യാസ ഇൻസ്‌ടിറ്റ്യൂട്ടിനുവേണ്ടിയും ഽ(ൺശഫൻഇ)ഽക്കു വേണ്ടിയും ഗ്രന്ഥരചനയിൽ സഹകരിച്ചിട്ടുണ്ട്‌. ഹൈസ്‌കൂൾ അദ്ധ്യാപകർക്കുളള സംസ്‌ഥാന അവാർഡ്‌, സംസ്‌ഥാന ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ വിജ്‌ഞ്ഞാന സാഹിത്യ അവാർഡ്‌ (സംഖ്യകളുടെ കഥ), അദ്ധ്യാപക കലാസാഹിത്യ സമിതി അവാർഡ്‌ (സംഖ്യകളുടെ ജാലവിദ്യകൾ) എന്നിവ നേടി. സമയത്തിന്റെ കഥ, സംഖ്യകളുടെ അത്ഭുതപ്രപഞ്ചം, ആര്യഭടൻ, പൈഥഗോറസ്‌, ആര്യബന്ധു, കടത്തനാട്ടുതമ്പുരാൻ, കമ്പ്യൂട്ടർ, റോബോട്ടുകൾ, യന്ത്രങ്ങളുടെ ലോകം, ലഘുയന്ത്രങ്ങൾ, നമുക്ക്‌ വളരാം, ഗണിതവും കമ്പ്യൂട്ടറും, അംശബന്ധവും അനുപാതവും, പ്രകൃതിയിലെ ഗണിതം, ഗലിലിയോ, ഗണിതശാസ്‌ത്രം ക്വിസ്‌, കണക്കിന്റെ ജാലവിദ്യകൾ, ഗണിതം എത്ര രസകരം, പൂജ്യത്തിന്റെ കഥ തുടങ്ങി ഇരുപതിലധികം കൃതികൾ.

      By the same author

      സെഞ്ച്വറി
      ആര്യഭടൻ
      ടാൻഗ്രാം കളി കളികളുടെ രാജാവ്‌
      ഗണിതശാസ്‌ത്രത്തിന്റെ വിചിത്രലോകം
      കണക്കിലേയ്‌ക്കൊരു വിനോദയാത്ര
      ഭൂമിയുടെ കേന്ദ്രത്തിലേക്ക്‌ ഒരു യാത്ര
      കണക്കിന്റെ മായാലോകം
      കണക്കിന്റെ ഇന്ദ്രജാലം
      ഗണിതശാസ്‌ത്ര പ്രതിഭകൾ
      വേദഗണിതം
      ഗണിത കഥകൾ
      മാന്ത്രികചതുരം
      21-ഡോ. എൻ.വി.പി ഉണിത്തിരി
      1945 ഡിസംബർ 15 ന്‌ കണ്ണൂർ ജില്ലയിൽ ചെറുതാഴം പഞ്ചായത്തിൽ കുളപ്പുറത്ത്‌ ജനിച്ചു.1987- 90 കാലത്ത്‌ കേരളസർക്കാർ സാംസ്‌ക്കാരികപ്രസിദ്ധീകരണവകുപ്പിന്റെ ഉപദേശകസമിതിയുടെ ചെയർമാൻ ആയിരുന്നു.
      By the same author
      സ്വാമി വിവേകാന്ദൻ
      22-വിജയകുമാർ ബ്ലാത്തൂർ
       
      ഡോക്കുമെന്ററി സിനിമ സംവിധായകൻ, ചലചിത്ര നിരൂപകൻ.കണ്ണൂർ ജില്ലയിലെ ബ്ലാത്തൂർ സ്വദേശി.  സിനിമകൾ ഹരിത വിദ്യാലയം (നിർമാണം; ശുചിത്യാരോഗ്യ മിഷൻ) നിലവിളി (നിർമാണം;കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണീർച്ചാൽ (നിർമാണം;നടുവിൽ ഗ്രാമപഞ്ചായത്ത് എന്റെയും നിന്റെയും (നിർമാണം; കണ്ണൂർ ജില്ല ലൈബ്രറി കൌൺസിൽ)
      23-പവനൻ

      പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയുമായിരുന്നു പവനൻ.1925 ഒക്ടോബർ 26-ന് തലശ്ശേരിലെ വയലളം എന്ന സ്ഥലത്ത് കുട്ടമത്ത് കുന്നിയൂർ കുഞ്ഞിശ്ശങ്കരകുറുപ്പിന്റെയും വയലളയത്ത് പുത്തൻവീട്ടിൽ ദേവകിയുടെയും മകനായി ജനിച്ചു. ആദ്യകാലത്ത് ഗുരുകുലസമ്പ്രദായത്തിലും പിന്നീട് നീലേശ്വരം രാജാസ് ഹൈസ്കൂളിലും, തലശ്ശേരി ബ്രണ്ണൻ കോളേജിലും പഠനം നടത്തി. തുടർന്ന് സൈനികസേവനത്തിനിടയിൽ ഉപരിപഠനവും നടത്തി. ഭാര്യ: പാർവ്വതി, മക്കൾ: രാജേൻ,സുരേന്ദ്രൻ, ശ്രീരേഖ
      2. പുരസ്കാരങ്ങൾ

      ഇന്ത്യാ ഗവണ്മെന്റിന്റെ എമിരറ്റസ് ഫെലോഷിപ് ലഭിച്ചിട്ടുണ്ട്. സോവിയറ്റ് ലാൻറ് നെഹ്രു അവാർഡ്(രണ്ടു തവണ), പുത്തേയൻ അവാർഡ്, വൈലോപ്പിള്ളി അവാർഡ്, വിടി ഭട്ടതിരിപ്പാട് സ്മാരക അവാർഡ്, മഹാകവി ജി സ്മാരക അവാർഡ്,കുറ്റിപ്പുഴ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
      3. കൃതികൾ

      സാഹിത്യ ചർച്ച, പ്രേമവും വിവാഹവും, നാലു റഷ്യൻ സാഹിത്യകാരൻമാർ, പരിചയം, യുക്തിവിചാരം, മഹാകവി കുട്ടമത്ത്, യുക്തിവാദത്തിന് ഒരു മുഖവുര, ഉത്തരേന്ത്യയിൽ ചിലേടങ്ങളിൽ, പവനന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ, ആദ്യകാലസ്മരണകൾ, അനുഭവങ്ങളുടെ സംഗീതം, കേരളം ചുവന്നപ്പോൾ തുടങ്ങി നാല്പതോളം പുസ്തകങ്ങളെഴുതി.
      24-ഐ.വി. ദാസ്


      ദേശാഭിമാനി വാരിക പത്രാധിപരും സി.പി.ഐ (എം) സംസ്ഥാന സമിതിയംഗവും ആയിരുന്ന വ്യക്തി. ഐ.വി ഭുവനദാസ് എന്നാണ് പൂർണമായ പേര്.

      തലശ്ശേരിയിലെ പാനൂരിനടുത്ത മൊകേരിയിൽ 1932 ജൂലായ് ഏഴിന് ജനിച്ചു. ത്രിവിക്രമൻ നായരുടെയും പാർവതി അമ്മയുടെയും മകനാണ്. വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് 2010 ഒക്റ്റോബർ‌ 29നു അന്തരിച്ചു. ഭാര്യ സുശീല. മകൻ: ഐ.വി ബാബു (അസിസ്റ്റന്റ് എഡിറ്റർ, സമകാലിക മലയാളം വാരിക)18 കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഇ.എം.എസ്:ജീവിതവും കാലവും ആണ് ഒടുവിലത്തെ കൃതി.അക്ഷരപുരസ്‌ക്കാരം, പി.എൻ.പണിക്കർ പുരസ്‌കാരം, കാലിക്കറ്റ് റീഡേഴ്‌സ് ഫോറത്തിന്റെ റീഡേഴ്‌സ് അവാർഡ്, പി.ആർ.കുറുപ്പിന്റെ സ്മരണയ്ക്കായുള്ള വജ്രസൂചി അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടി.
      25-വിനീത്


      ദക്ഷിണേന്ത്യൻ ചലച്ചിത്ര താരവും നർത്തകനുമാണ് വിനീത് (ജനനം: ഓഗസ്റ്റ് 23, 1969) . മലയാളം കൂടാതെ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷാചിത്രങ്ങളിലും വിനീത് അഭിനയിച്ചിട്ടുണ്ട്.

      തലശ്ശേരിയിലെ സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളിലായിരുന്നു വിനീതിന്റെ വിദ്യാഭ്യാസം.പ്രമുഖ നർത്തകിയും ചലച്ചിത്ര നടിയുമായ ‌‌ശോഭനയുടെ ബന്ധു കൂടിയാണ് വിനീത്.

      സ്കൂൾ കാലം മുതൽ തന്നെ ഭരതനാട്യത്തിൽ ധാരാളം സമ്മാനങ്ങൾ വിനീതിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഭരതനാട്യ മത്സരത്തിൽ തുടർച്ചയായ നാലുതവണ ഒന്നാം സ്ഥാനത്തിന് അർഹനായിട്ടുണ്ട്. കൂടാതെ കലാപ്രതിഭ പട്ടവും വിനീതിന് ലഭിച്ചിട്ടുണ്ട്,1986ൽ പുറത്തിറങ്ങിയ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. .2004 ൽ വിനീത് വിവാഹിതനായി പ്രിസില്ല മേനോനാണ് ഭാര്യ.
       അഭിനയിച്ച സിനിമകൾ

      നഖക്ഷതങ്ങൾ (1986)
      ഒരിടത്ത് (1986)
      നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986)
      അമൃതം ഗമയ (1987)
      ഒരു മുത്തശ്ശിക്കഥ (1988)
      ജന്മാന്തരം (1988)
      സർഗ്ഗം (1992)
      ആരണ്യകം (1988)
      മഹായാനം (1989)
      കാട്ടുകുതിര (1990)
      കമലദളം (1992)
      ജാതിമല്ലി (1992)
      ദൈവത്തിൻറെ വികൃതികൾ (1992)
      ചമ്പക്കുളം തച്ചൻ (1992)
      ആവാരം പൂ (1992)
      പുതിയ മുഖം (1993)
      കന്യാകുമാരിയിൽ ഒരു കവിത (1993)
      കാബൂളിവാല (1993)
      ഗസൽ (1993)
      ജെൻറിൽ മാൻ (1993)
      സരിഗമലു (1994)
      പരിണയം (1994)
      മെയ് മാസം (1994)
      മാനത്തെ വെള്ളീത്തേര് (1994)
      തച്ചോളി വർഗീസ് ചേകവർ (1995)
      കാലാപാനി (1996)
      കാതൽ ദേശം (1996)
      ദേവതായ് (1997)
      ദൌത്: ഫൺ ഓൺ ദി റൺ (1997)
      W/O വി വരപ്രസാദ് (1998)
      മഞ്ജീരധ്വനി (1998)
      ഉസ്താദ് (1999)
      സുയംവരം (1999)
      പ്രേം പൂജാരി (1999)
      മഴവില്ല് (1999)
      ഡാർലിംഗ് ഡാർലിംഗ് (2000)
      വേദം (2001)
      ബോക്ഷു ദി മിത് (2002)
      പ്രിയമാന തോഴി (2003)
      കാതൽ കിറുക്കൻ (2003)
      ചതിക്കാത്ത ചന്തു (2004)
      പെരുമഴക്കാലം (2004)
      ചന്ദ്രമുഖി (2005)
      ആലിസ് ഇൻ വണ്ടർ ലാൻഡ് (2005)
      വടക്കും നാഥൻ (2006)
      മൂന്നാമതൊരാൾ (2006)
      രാത്രി മഴ (2007)
      ബൂൽ ബുലൈയ്യ (2007)
      ഉള്ളിൻ ഓസൈ (2008)
      സില നേരങളിൽ (2008)
      26-വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

      പ്രശസ്തനായ പത്രപ്രവർത്തകനും ഉപന്യാസകാരനും ചെറുകഥാകൃത്തും നിരൂപകനുമായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ(1861- 14 നവംബർ 1914). മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ വാസനാവികൃതി എഴുതിയത് അദ്ദേഹമാണ്. കേസരി, വജ്രസൂചി, വജ്രബാഹു എന്നീ തൂലികാനാമങ്ങളിൽ അദ്ദേഹം കൃതികൾ പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്ത് കേരളത്തിൽ നിലവിലുണ്ടായിരുന്ന സാമൂഹ്യവ്യവസ്ഥയെ പ്രത്യേകിച്ചും സാമൂഹികാസമത്വത്തെ കേസരി നിശിതമായി വിമർശിച്ചിരുന്നു.

      ഒരു ബാ‍രിസ്റ്റർ എന്ന നിലയിൽ അദ്ദേഹം 1913ൽ മദ്രാ‍സ് നിയമ നിർമ്മാണസഭയിൽ കാസർഗോഡ് താലൂക്ക് മലബാറിലേയ്ക്ക് ചേർക്കുന്നതിനായി ഒരു നിർദ്ദേശം വച്ചു. പക്ഷേ കർണ്ണാടകത്തിന്റെ ശക്തമായ എതിർപ്പുമൂലം അത് അംഗീകരിക്കപ്പെട്ടില്ല പിന്നീട് 1956 നവംബർ 1-നു കാസർഗോഡ് കേരളത്തിന്റെ ഭാഗമായിമാറി.
       കൃതികൾ

      വാസനാവികൃതി
      ദ്വാരക
      മേനോക്കിയെ കൊന്നതാരാണ്?
      മദിരാശിപ്പിത്തലാട്ടം
      പൊട്ടബ്ഭാഗ്യം
      കഥയൊന്നുമല്ല
      27-എം.ആർ. നായർ
      1903 ജൂൺ 13-ന് തലശ്ശേരിക്കടുത്ത് ഒതയോത്ത് തറവാട്ടിൽ മിഷൻ സ്കൂളിൽ സംസ്കൃതാധ്യപകനായിരുന്ന മാടാവിൽ കുഞ്ഞിരാമൻ വൈദ്യരുടെയും പാറുവമ്മയുടെയും മകനായാണ് സഞ്ജയൻ ജനിച്ചത്. തലശ്ശേരി ബ്രാഞ്ച് സ്കൂൾ, തലശ്ശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യൻ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നവിടങ്ങളിലാണ് പഠിച്ചത്. 1919-ൽ പാലക്കാട് വിക്ടോറിയാ കോളേജിൽ അദ്ദേഹം ഇന്റർമീഡിയറ്റിനു ചേർന്നു. 1927-ൽ ലിറ്ററേച്ചർ ഓണേഴ്സ് ജയിച്ച സഞ്ജയൻ 1936-ലാണ് പ്രശസ്തമായ "സഞ്ജയൻ" എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നത്. 1938 മുതൽ 1942 വരെ മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായിരുന്ന കാലത്താണ് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിക്കുന്നത്. 1935 മുതൽ 1942 വരെ കോഴിക്കോട് കേരളപത്രികയുടെ പത്രാധിപനായിരുന്ന സഞ്ജയന്റെ പ്രധാനകൃതികൾ സാഹിത്യനികഷം (രണ്ട് ഭാഗങ്ങൾ), സഞ്ജയൻ(ആറ് ഭാഗങ്ങൾ), ഹാസ്യാഞ്ജലി തുടങ്ങിയവയാണ്. കുഞ്ചൻ നമ്പ്യാർക്കു ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസാമ്രാട്ടായിട്ടാണ് സഞ്ജയൻ അറിയപ്പെടുന്നത്. കവി, പത്രപ്രവർത്തകൻ, നിരൂപകൻ, തത്ത്വചിന്തകൻ, ഹാസ്യപ്രതിഭ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. പർഹാസപ്പുതുപനിനീർച്ചെടിക്കെടോ ചിരിയത്രേ പുഷ്പം,ശകാരം മുള്ളു താൻ എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.
      1943 സെപ്റ്റംബർ 13-ന് അന്തരിച്ചു.

      28-P.Appukkuttan master


      P. Appukuttan Master, who is a noted writer and speaker is one of the active literary personalities of Payyanur. He worked as the Secretary of the Kerala Sangeetha Nataka Academy . (He is one of the patrons of Payyanur Dot Com Group).


      29-Payyanur Balakrishnan
      Payyanur Balakrishnan is another noted personality in literature. His stories and novels are mostly based on the "Vadakkan Pattukal". Many of his stories were transformed into films and television serials.
      Satheesh Babu Payyanur: Noted writer of Malayalam. "Mannu, " Daivappura", "Manja Sooryante Nalukal" are his famous works. He received "Karoor Memorial Award" for his story called "Daivam" (The God).
      31-സംവൃത സുനിൽ
      കണ്ണൂർ സ്വദേശിനിയാണ്‌. പിതാവ് -കെ.ടി സുനിൽ. മാതാവ്-സാജ്ന. കണ്ണൂർ സെന്റ് തേരാസസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കന്ററി സ്കൂൾ, ഏറണാകുളം സെന്റ് തേരാസസ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം.ഇപ്പോൾ എറണാകുളം സെൻറ് തെരേസാസ് കോളേജിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനിയാണ്.
      സംവൃത അഭിനയിച്ച ചിത്രങ്ങൾ

      2004

      • രസികൻ

       2005

      • ചന്ദ്രോത്സവം
      • നേരറിയാൻ സി.ബി.ഐ

       2006

      • നോട്ടം
      • മൂന്നാമതൊരാൾ
      • പുലിജന്മം
      • ഉയിർ (തമിഴ്)
      • അനാമിക

       2007

      2008


      32-മട്ടന്നൂർ ശങ്കരൻ‌കുട്ടി

      കേരളത്തിലെ പ്രശസ്തനായ വാദ്യകലാകാരനാണ് മട്ടന്നൂർ ശങ്കരൻകുട്ടി. തായമ്പകയിലൂടെയാണ്ഇദ്ദേഹത്തിന് കൂടുതൽ പ്രശസ്തിയെങ്കിലും ഇതിനു പുറമേ മറ്റു ചെണ്ടമേളങ്ങളിലും പഞ്ചവാദ്യത്തിലുംഅതീവനിപുണനാണ്.
      വാദ്യകലയിലെ മികവിന്റെ അംഗീകാരമായി 2009-ൽ ഭാരതസർക്കാറിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ചു.[1]ഇതിനുപുറമേ കേരള സംഗീതനാടക അക്കാദമികേരള കലാമണ്ഡലം എന്നിവയുടേയും പുരസ്കാരങ്ങൾ മട്ടന്നൂർ ശങ്കരൻകുട്ടിക്ക് ലഭിച്ചിട്ടുണ്ട്.[2] കേരളത്തിലെ വാദ്യമേളക്കാരുടെ ഉന്നതസ്ഥാനമായിക്കണക്കാക്കുന്നതൃശൂർ പൂരത്തിൽ, എട്ടുവർഷം തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണക്കാരനായിരുന്നു.
      കണ്ണൂർ ജില്ലയിലെ മട്ടന്നൂർ എന്ന ചെറിയ ഗ്രാമത്തിലാണ് ശങ്കരൻകുട്ടി ജനിച്ചത്.
      33-മധു കൈതപ്രം

      ജനനം:
      കൈതപ്രം, കണ്ണൂർ,
      ഒരു മലയാള ചലച്ചിത്ര സംവിധായകനാണ് മധു കൈതപ്രം. 2006-ൽ പുറത്തിറങ്ങിയ ഏകാന്തം ആണ് ആദ്യമായി സംവിധാനം നിർവ്വഹിച്ച ചിത്രം. 2006 ലെ മികച്ച പുതുമുഖ സംവിധാകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഏകാന്തത്തിനു ലഭിച്ചു. തുടർന്ന് 2009-ൽ മദ്ധ്യവേനൽ എന്ന ചലച്ചിത്രം സംവിധാനം ചെയ്തു.
      34-മൂർക്കോത്ത് രാമുണ്ണി
      മൂർക്കോത്ത്‌ കുമാരന്റെയും യശോദയുടേയും മകനായി 1915 സെപ്റ്റംബർ 15-ന്‌ ജനിച്ചു. സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂൾ, തലശ്ശേരി ‍, ബി.ഇ.എം.പി സ്‌കൂൾ ‍‍, ബ്രണ്ണൻ കോളേജ്, മദ്രാസ്‌ പ്രസിഡൻസി കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എഴുത്തുകാര‍ൻ, ഭരണതന്ത്രജ്ഞൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മൂർക്കോത്ത്‌ രാമുണ്ണി നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്‌.
      കൃതികൾ
      ഇംഗ്ലീഷ്:

      അറ്റ്‌ലസ്‌ ഓഫ്‌ ലക്ഷദ്വീപ്‌
      യൂണിയൻ ടെറിട്ടറി ഓഫ്‌ ലക്ഷദ്വീപ്‌
      ദ വേൾഡ്‌ ഓഫ്‌ നാഗാസ്‌
      ഏഴിമല
      ദ സ്‌കൈ വാസ്‌ ദി ലിമിറ്റ്‌
      ഇന്ത്യാസ്‌ കോറൽ ഐലൻഡ്‌സ്‌ ഇൻ ദ അ റേബ്യൻ സീ-ലക്ഷദ്വീപ്‌.

      മലയാളം:

      പൈലറ്റിന്റെ ദിനങ്ങൾ
      എന്റെ ഗോത്രലോകം
      35-സുരേഷ് കൂത്തുപറമ്പ്
      കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ ജനനം.ചിത്രകാരൻ,ശില്പി, കലാദ്ധ്യാപകൻ, എഴുത്തുകാരൻ. തലശ്ശേരി സ്കൂൾ ഓഫ് ആർട്ടിന്റെ സവിശേഷതയായ വാട്ടർകളർ പരിശീലനമാണ് ഇദ്ദേഹത്തിന്റെ കലാപ്രവർത്തനത്തിന്റെ അടിത്തറ. കേരളത്തിലെ ചുമർചിത്രകലയിൽ മൂന്നു വർഷം നടത്തിയ പഠനം സൂക്ഷ്മമായ വിശദാംശങ്ങൾ കണ്ടെടുത്ത് പുന:സൃഷ്ടിക്കുന്നതിലുള്ള വൈദഗ്ദ്ധ്യം ഇദ്ദേഹത്തിന് നല്കി. ഇത് വാട്ടർ കളറിലുള്ള ഇദ്ദേഹത്തിന്റെ ആദ്യകാല രചനകളെ ശ്രദ്ധേയമാക്കി. എണ്ണച്ചായം, ശില്പരചന എന്നിവ പരിശീലിച്ചത് ഏറെക്കുറേ സ്വയംശിക്ഷിതനായാണ്. രൂപവിന്യസനത്തിൽ മൌലികമായ പരീക്ഷണങ്ങൾ നടത്തുന്നതിന്റെ ഭാഗമായി ആദിവാസി ചിത്രകലാപൈതൃകത്തെക്കുറിച്ചുള്ള പഠനത്തിൽ തല്പരനായി. ഈ വിഷയത്തിൽ ഗവേഷണം നടത്താൻ കേന്ദ്ര സർക്കാരിന്റെ മാനവവിഭവ വകുപ്പ് ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.
      36-ഡോ.ആർ.സി.കരിപ്പത്ത്‌


      1951 മെയ്‌ മാസത്തിൽ ജനനം. പിതാവ്‌ ഃകുഞ്ഞിക്കണ്ണപൊതുവാൾ. മാതാവ്‌ഃ കരിപ്പത്ത്‌ പാർവ്വതിയമ്മ. മലയാള സാഹിത്യത്തിൽ മാസ്‌റ്റർ ബിരുദം. ഹൈസ്‌കൂൾ അധ്യാപകൻ. ‘മാവിലർ-ജീവിതവും സംസ്‌കാരവും’ എന്ന വിഷയത്തിൽ കോഴിക്കോട്‌ സർവ്വകലാശാലയിൽനിന്ന്‌ പി.എച്ച്‌.ഡി. ബിരുദം. കനൽപക്ഷികൾ, സ്‌മൃതിഗാഥ, യൗവനത്തിന്റെ കൃഷ്‌ണപക്ഷം (കവിത), വരവിളി, ദൈവപ്പുര, മുത്തും മുടിപ്പൊന്നും (നാടകങ്ങൾ), മാവിലരുടെ പാട്ടുകൾ എന്നിവയാണ്‌ കൃതികൾ. അധ്യാപക കലാസാഹിത്യ അവാർഡ്‌, മൂടാടി ദാമോദരൻ സ്‌മാരക കവിതാ അവാർഡ്‌, ബോംബെ മലയാളി സമാജം അവാർഡ്‌ തുടങ്ങിയ പുരസ്‌കാരങ്ങൾക്കർഹനായി. പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ‘തിരുനിഴൽമാല’ എന്ന പ്രാചീന കാവ്യത്തിന്റെ രണ്ടു താളിയോല മാതൃകകൾ കണ്ടെടുത്ത്‌ പഠന വ്യാഖ്യാന സഹിതം പ്രസിദ്ധീകരണ സജ്ജമാക്കിയിട്ടുണ്ട്‌.


      ഭാര്യഃ നളിനി. മക്കൾഃ പ്രീത, പ്രിയേഷ്‌, പ്രശാന്ത്‌.


      വിലാസം ഃ അന്നൂർ - 670 332.
      37-ടി പി വിനോദ്‌

      1979-ല്‍ കണ്ണൂര്‍ ജില്ലയിലെ പാറക്കാടിയില്‍ ജനിച്ചു. ടി.പി.ദാക്ഷായണി, കെ.ടി.നാരായണന്‍ എന്നിവര്‍ മാതാപിതാക്കള്‍. ശ്രീകണ്ഠപുരം എസ് ഇ എസ് കോളേജ്, സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ്, കോട്ടയം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ ദക്ഷിണകൊറിയയിലെ കോംഗ് ജൂ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ രസതന്ത്ര ഗവേഷക വിദ്യാര്‍ത്ഥി. ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി കലോത്സവങ്ങളില്‍ കവിതയ്ക്ക് സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്.
      38-പാട്യം വിശ്വനാഥ്‌
      പാട്യത്ത്‌ ജനനം.ആനുകാലികങ്ങളിൽ കവിത എഴുതുന്നു
      വിലാസം

      പാട്യം വിശ്വനാഥ്‌

      ഫാക്‌ട്‌ - കൊച്ചിൻ ഡിവിഷൻ

      അമ്പലമേട്‌ പി.ഒ.

      കൊച്ചിൻ - 682 303.

      39-Kannur Rajan
      image
      Kannur Rajan was a noted film composer.from Kerala, India. His contributions in the Malayalam film industry are considered to be nostalgic. He rendered hist first music composition in 1974 through the film Mister Sundary. He died in 2000 in his home town in Kannur.

      1. Raagavathi Anuraagavathi

      This song inspires you to fall in love.In most of the song the traditional melody runs through and different musical undertones make it a pleasure to listen to. This song has been sung by MG Sreekumar and Swarnalatha.

      This song is from the movie ‘ Aayiram Chirakulla Moham’.

      2. Enthinnene Villichu

      This song is full of melody and as been sung in the magical voice of K J Yeshudas. The music by Kannur Rajan makes you feel calm and on can listen to this song again and again without getting bored.

      This song is from the movie ‘ Abhinanadanam’.

      3. Neeyoru Vasantham

      This song is a melody.It will take you away from this earth and keep you in the clouds. When K J Yeshudas sings this song one feels like floating in the air.
      This song was very well composed and its arrangements and the voices are also very good. The peak phase of Kannur Rajan started with this movie.Some fast and trendy songs are the recipe to success of the songs of this movie.

      This song is from the movie ‘ Beena’.

      4. Aadiyil Naadangal

      One needs to listen to this song to realize what a good music can do to oneself. Absolutely wonderful and extraordinary singing by K J Yeshudas creates lasting impression on the audience. Great piece of music.

      This song is from the movie ‘Bheekara Raatri’.

      5. Kanamni Penmaniye

      Sujatha has proved once again that she can handle any song with ease.Its a soft song and Sujatha’s voice is in sync with the mood and the tempo of the film.Its an entertaining song and jells well with the situation of the movie.

      This song is from the movie ‘Karyam Nissaram’.

      6. Aadiparasakthi

      One can easily fall in love after listening to this romantic composition. It expresses the beauty of expressing the hidden emotions of love in a very candid manner. Lyrics and composition are truly ecstatic and fills one heart with joyous rhythm. Yashoda has rendered her voice to this song.

      This song is from the movie ‘Mister Sundari’.

      7. Madanan Aruliya Chashakam

      This song is very entertaining and G Venugopal and P Suheela sang it with their own unique touch and thus proving their versatility in playback singing. Lyrics are very catchy and compel one to recite the song.

      This song is from the movie ‘Raagaveena’.

      8. Thanka Theril

      The background music of this song is really inspiring. This song captures the mindset of the audience and makes them listen to it with en rapt attention. It is a class act of playback singing by K J Yeshudas and K S Chitra and truly remarkable in its appeal.

      This song is from the movie Vadhu Doctaran
      .
      9.Veena Padumeenamayi

      This is a unique song and no one can imagine listening to this one without K S Chitra’s voice. Her diction is perfect and the expression are impossible for any other singer to imitate. This song is enough to prove her skills in singing unconventional numbers like this.

      This song is from the movie ‘Vardhkya Puranam’.

      10. Aadaya Chumbanathil

      This is a romantic song. S Janaki and K J Yeshudas have given this song their emotive best. They have sung this in their characteristic style,with varying stress on different words and emoting when necessary

      This song is from the movie ‘Swantham Sarika’.
      40-കെ. തായാട്ട്

      1927 ഫെബ്രുവരി 17-ന് പാനൂരിനടുത്ത പന്ന്യന്നൂരിൽ ചാത്തു നമ്പ്യാരുടെയും ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ചു. പ്രമുഖ എഴുത്തുകാരനായിരുന്ന തായാട്ട്‌ ശങ്കരൻ, സാമൂഹ്യപ്രവർത്തകനായിരുന്ന തായാട്ട് ബാലൻഎന്നിവർ സഹോദരന്മാരും മീനാക്ഷിയമ്മ സഹോദരിയുമാണ്. .ഒരു മലയാള സാഹിത്യകാരനും, നാടകനടനും, നാടകകൃത്തുമായിരുന്നു തായാട്ട് കുഞ്ഞനന്തൻ എന്ന കെ.തായാട്ട്. ഒരു സ്‌കൂൾ അധ്യാപകൻ കൂടിയായിരുന്ന ഇദ്ദേഹത്തിന് സാഹിത്യമേഖലയിലെ വിവിധ പുരസ്കാരങ്ങൾക്ക് പുറമേ മികച്ച അധ്യാപകർക്കുള്ള കേന്ദ്ര-സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്.

      ബാലസാഹിത്യ കൃതികൾ

      മേള
      നൈവേദ്യം
      പാൽപ്പതകൾ
      നാടുകാണിച്ചുരം
      മഴ മഴ തേന്മമഴ
      വിഡ്ഢിയുടെ സ്വർഗം
      യക്ഷിയും കഥകളും
      സ്‌നേഷമാണ് ശക്തി
      ഒരു കഥ പറയൂ ടീച്ചർ
      മുത്തശ്ശി പറയാത്ത കഥ
      കഥയുറങ്ങുന്ന വഴികളിലൂടെ
      നാറാണത്ത് ഭ്രാന്തനും വൽമീകവും
      തെനാലിയിലെ കൊച്ചുരാമൻ

      കഥാസമാഹാരങ്ങൾ

      പുത്തൻ കനി
      നിലക്കണ്ണുകൾ

      ചരിത്രാഖ്യായികകൾ

      നാം ചങ്ങല പൊട്ടിച്ച കഥ
      ജനുവരി മുപ്പത്

      വിവർത്തനങ്ങൾ

      ഒലിവർ ട്വിസ്റ്റ്
      ഹക്കിൾബറി ഫിൻ
      വെളിച്ചത്തിലേക്ക്
      ഒരു കുട്ടിയുടെ ആത്മകഥ

      നാടകങ്ങൾ

      ത്യാഗസീമ
      ബഹദൂർഷാ
      ശൂർപ്പണഖ
      മന്ഥര
      അക്ഷതം
      സോക്രട്ടീസ്
      ഭഗത് സിംഗ്
      ജനനീ ജന്മഭൂമി
      ആ വാതിൽ അടയ്ക്കരുത്

      പുരസ്കാരങ്ങൾ

      സാഹിത്യ രംഗം

      കൈരളി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് അവാർഡ് - നാടുകാണിച്ചുരം
      ചെറുകാട് സ്മാരക അവാർഡ് - കഥയുറങ്ങുന്ന വഴിയിലൂടെ
      ബോംബെ നാടകവേദി അവാർഡ് (1989) - ബഹദൂർഷാ
      അബുദാബി ശക്തി അവാർഡ് - ഭഗത്‌സിംഗ്‌
      ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് പുരസ്‌കാരം - ഒലിവർട്വിസ്‌റ്റ്‌
      സംഗിത നാടക അക്കാദമി പുരസ്‌കാരം - പ്രക്ഷേപണ നാടകരംഗത്തെ സമഗ്രസംഭാവനയ്‌ക്ക്‌
      കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്​കാരം(2002) - ചക്രവർത്തിയെ ഉറുമ്പുതിന്നുന്നു

      അധ്യാപന രംഗം

      മികച്ച അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് (1975)
      മികച്ച അധ്യാപകർക്കുള്ള ദേശീയ അവാർഡ് (1976)


      41ധനഞ്ജയന്‍ - ശാന്ത ദമ്പതികള്‍

       

      42-എം.കെ. മനോഹരൻ
      കഥാകാരനാണ്: കുട്ടികളുടെ നാടകകൃത്തും.
      കണ്ണൂർ ജില്ലയിലെ പെരളശ്ശേരിയിൽ ജനിച്ചു. അച്ഛൻ എം. നാണു-അമ്മ എം.കെ.കൗസു .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ കണ്ണൂർശാഖയിൽജോലിചെയ്യുന്നു
      കൃതികൾ
      മണ്ണുമാന്തിയന്ത്രം(നാടകം)
      ചിത്രശലഭങ്ങളുടെതീവണ്ടി, (നാടകം)
      ചന്തുവിന്റെ വിശേഷങ്ങൾ, (നാടകം)
      സതീശൻ(നാടകം)
      ,മീനുകളുടെ നൃത്തം(-എൻ.ശശിധരനുമൊത്ത്).(നാടകം)
      അലോഷ്യസിന്റെഅമ്മ(നാടകം)
      കുട്ടികളുടെ വീട്-എൻ.ശശിധരനുമൊത്ത്) (നാടകം)
      സ്വപ്നനാണയം (കഥകൾ)
      പുരസ്കാരങ്ങൾ
      അബുദാബി ശക്തി അവാർഡ്,
      കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്അവാർഡ്, 1999
      പി. നരേന്ദ്രനാഥ്അവാർഡ്
      ജോൺ എബ്രഹാം അവാർഡ്
      43-ഷെറി
      തളിപ്പറമ്പ് സ്വദേശി. മലയാള സിനിമ സംവിധായകനാണ്
      സിനിമകൾ
      സൂര്യകാന്തി
      കടൽത്തീരത്ത്
      ദ ലാസ്റ്റ് ലീഫ്
      ദ റിട്ടേൺ
      ആദിമധ്യാന്തം
      പുരസ്കാരങ്ങൾ
      2009 ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ ദ റിട്ടേൺ നേടി
      2007 ലെ സംസ്ഥാന ടെലിവിഷൻ അവാറർഡുകൾ കടൽത്തീരത്ത് നേടി
      44-ബി.എം. ഗഫൂർ
      1942 ൽ തലശ്ശേരിയിൽ ജനനം. ചന്ദ്രിക ദിനപത്രത്തിൽ ആർട്ടിസ്റ്റായി കലാജീവിതത്തിനു തുടക്കം. പിന്നീട് ശങ്കേഴ്സ് വീൿലിയിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായി. 1980 മുതൽ മാതൃഭൂമി ദിനപത്രത്തിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായി ജോലി ചെയ്തു. 2003 നവംബർ 13-ന്‌ കോഴിക്കോട് വെച്ച് അന്തരിച്ചു. കഥാകാരി ബി.എം. സുഹ്റ സഹോദരിയാണ്‌.
      ഒരു കാർട്ടൂണിസ്റ്റും, ചിത്രകാരനുമായിരുന്നു ബി.എം. ഗഫൂർ  കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകസെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്
      45-ദീപക് ദേവ്

      മലയാളം ചലച്ചിത്രലോകത്തെ ശ്രദ്ധേയനായ ഒരു സംഗീത സം‌വിധായകനാണ് ദീപക്. ദീപക് ദേവരാജ് എന്നാണ് ദീപക് ദേവിന്റെ യഥാർത്ഥ പേര്. തലശ്ശേരിയാണ് ദീപക്കിന്റെ സ്വദേശമെങ്കിലും വളർന്നത് ദുബായിലാണ്. ക്രോണിക്ക് ബാച്ചിലറാണ് ദീപക്ക് സംഗീത സം‌വിധാനം ചെയ്ത ആദ്യ മലയാള ചിത്രം.സ്മിതയാണ് ദീപക്കിന്റെ ഭാര്യ. ഇവരുടേത് പ്രേമവിവാഹമായിരുന്നു. ദേവിക ദീപക് ദേവ് എന്നും പല്ലവി ദീപക് ദേവ് എന്നും പേരുള്ള രണ്ട് മക്കളുണ്ട് ഈ ദമ്പതികൾക്ക്. ഇവർ ചെന്നെയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.

      സംഗീത സം‌വിധാനം ചെയ്ത ചിത്രങ്ങൾ

      2003 ക്രോണിക്ക് ബാച്ചിലർ
      2003 സിംഫണി
      2005 ഉദയനാണ് താരം
      2005 നരൻ
      2005 ബെൻ ജോൺസൻ
      2005 നാ ഊമ്പിരി
      2006 കിലുക്കം കിലുകിലുക്കം
      2006 ലയൺ
      2007 ദ സ്പീഡ് ട്രാക്ക്
      2007 രാഷ്ട്രം
      2007 യെസ് യുവർ ഓണർ
      2007 കാക്കി
      2008 സധു മിറണ്ട
      2009 പുതിയ മുഖം
      2009 രഹസ്യ പോലീസ്
      2010 ദ്രോണ 2010
      2010 ടൂർണമെന്റ്
      2011 ക്രിസ്ത്യൻ ബ്രദേഴ്സ്
      2011 ഉറുമി

      46-കെ.എം. രാഘവൻ നമ്പ്യാർ
      മലയാള നാടകകൃത്തും, നടനും, സംവിധായകനുമാണ്. പല അമേച്വർ നാടക മത്സരങ്ങളിലും നാടകകൃത്ത്, നടൻ, സംവിധായകൻ എന്നിവർക്കുള്ള സമ്മാനങ്ങൾ പലതവണ നേടിയിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമി അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും, അബുദാബി ശക്തി അവാർഡും, ചെറുകാഡ് അവാർഡും അടക്കം പല അവാർഡുകളും ലഭിച്ചിട്ടുണ്ട്. 40 ഓളം റേഡിയോ നാടകങ്ങൾ എഴുതിയിട്ടുണ്ട്.“രാജസൂയം“ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും “സഞ്ജീവനി“ മഹത്മാഗന്ധി യൂണിവേഴ്സിറ്റിയിലും പാഠപുസ്തകമായിട്ടുണ്ട്.
      എഴുതിയ നാടകങ്ങൾ
      വെളിച്ചം
      സ്നേഹം അനാഥമല്ല
      നിമിഷങ്ങൾ
      ചിതാപുഷ്പം
      സ്വർഗ്ഗാരോഹണം
      കീർത്തിമുദ്ര
      ചിറകടി
      കാലമേനി
      പടച്ചട്ട
      ശിലാലിഖിതം
      രാജസൂയം
      വജ്രമുഷ്ടി
      സഞ്ജീവനി
      താണ്ഢവം
      കർമഭൂമി
      ഉഷസന്ധ്യ
      സ്വാതന്ത്ര്യം തന്നെ ജീവിതം
      പുറങ്കാലൻ
      എന്നിങ്ങനെ 60-തിലധികം നാടകങ്ങൾ രചിച്ചിട്ടുണ്ട്.
      47-കെ.ജെ. ബേബി
      സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമാണ് .കണ്ണൂർ ജില്ലയിലെ മാവടിയിൽ 1954 ഫെബ്രുവരി 27ന്‌ ജനിച്ചു.1973-ൽ കുടുംബം വയനാട്ടിൽ കുടിയേറിപ്പാർത്തു. വയനാട്ടിൽ ചിങ്ങോടിൽ ആദിവാസി കുട്ടികൾക്കായി, ബദൽ വിദ്യാഭ്യാസത്തിന്റെ സന്ദേശം പരത്തി. വയനാട്ടിലെ ആദിവാസി കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനും, സ്വയം പര്യാപ്തമാകുന്നതിനും വേണ്ടി 'കനവ്‌ എന്ന പേരിൽ ഒരു ഗുരുകുലാശ്രമം സ്‌ഥാപിച്ച്‌ പ്രവർത്തിച്ചു. 2006ൽ ബേബി കനവിന്റെ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുകയും അവിടെ പഠിച്ച മുതിർന്ന കുട്ടി കളെ ചുമതല ഏൽപ്പിക്കുകയും ചെയ് തു. കനവിൽ പഠിച്ച 24 പേർ അംഗങ്ങളായ ട്രസ്റ്റാണ് ഇപ്പോൾ സ്ഥാപനത്തിൻറെ പ്രവർത്തനങ്ങൾ നട ത്തുന്നത്. അടിയന്തിരാവസ്ഥക്കാലത്ത് സാംസ്കാരിക വേദി പ്രവർത്തകനായിരുന്ന ബേബി തന്റെ നാടുഗദ്ദിക എന്ന നാടകവുമായി കേരളമെമ്പാടും സഞ്ചരിച്ചു. വയനാട് സാംസ്കാരികവേദി എന്ന സംഘടനയാണ് 18 കലാകാരന്മാരെ അണിനിരത്തി ഇത് കേരളത്തിലുടനീളം അവതരിപ്പിച്ചത്. കോഴിക്കോട് മുതലക്കുളത്തുവച്ച് സംഘാടകരെ 1981 മേയ് 22-ന് അറസ്റ്റുചെയ്തു. ആദ്യസംരംഭം തടയപ്പെട്ടുവെങ്കിലും പിന്നീട് ഒരു വ്യാഴവട്ടക്കാലത്തിനുശേഷം മഞ്ഞുമലൈ മക്കൾ എന്ന അവതരണസംഘത്തിലൂടെ ബേബിയുടെ നേതൃത്വത്തിൽ നിരവധി പുനരവതരണങ്ങൾ നടന്നു. മാവേലിമന്റം എന്ന നോവലിലൂടെ കേരള സാഹിത്യ അക്കാദമി അവാർഡും മുട്ടത്തുവർക്കി അവാർഡും ബേബിക്ക് ലഭിച്ചു.
      ഭാര്യ: ഷേർളി, രണ്ടു മക്കൾ.
      കൃതികൾ
      നാടുഗദ്ദിക
      മാവേലിമന്റം
      ബെസ്പുർക്കാന
      പുരസ്കാരരങ്ങൾ
      കേരള സാഹിത്യ അക്കാദമി അവാർഡ്
      മുട്ടത്തുവർക്കി അവാർഡ്
      48-എം.വി. ദേവൻ

      തലശ്ശേരിക്കടൂത്ത് പന്ന്യന്നൂർ എന്ന ഗ്രാമത്തിലാണ് ദേവൻ ജനിച്ചത് കേരളത്തിലെ പ്രമുഖശില്പിയും ചിത്രകാരനും എഴുത്തുകാരനും പ്രഭാഷകനുമാണ്. മയ്യഴിയിലെ മലയാള കലാഗ്രാമത്തിന്റെ ഹോണററി ഡയറക്ടർ.കേരള കലാപീഠത്തിന്റെ സ്ഥാപകനും ഇന്നത്തെ അദ്ധ്യക്ഷനുമാണ് ദേവൻ. നവശക്തി, ഗോപുരം, സമീക്ഷ, കേരള കവിത, ജ്വാല എന്നീ സാഹിത്യ പ്രസിദ്ധീകരണങ്ങളുമായി അദ്ദേഹം ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.
      കൊല്ലം നെഹറു പാർക്കിലെ അമ്മയും കുഞ്ഞും എന്ന പൂർണ്ണകായ ശില്പം നിർമ്മിച്ചത് ദേവൻ ആണ്
      49-സുബ്രഹ്‌മണ്യൻ കുറ്റിക്കോൽ
      പി.ഒ കുറ്റിക്കോൽ, തളിപ്പറമ്പ്‌ - 670141, കണ്ണൂർ ജില്ല.

      Phone: 9495723832
      50-വാസുപ്രദീപ്

      1931 നവം‌ബർ 13ന് കണ്ണൂരിലെ ചാലയിൽ ജനനം. നാടക രചയിതാവ്, നടൻ‍, സംവിധായകൻ, ചിത്രകാരൻ എന്നീ നിലകളിൽ പ്രസിദ്ധനാണ്.
      2011 മേയ് 3 - ന് കോഴിക്കോട് സഹകരണ ആശു​പത്രിയിൽ ചൊവ്വാഴ്ച രാവിലെ 9 മണിക്ക് അന്തരിച്ചു.
      മുപ്പതോളം അമെച്വർ നാടകങ്ങൾ വാസുപ്രദീപ് എഴുതിയിട്ടുണ്ട്.
      നാടകസമാഹാരങ്ങൾ
      സ്മാരകം
      താഴും താക്കോലും
      ബുദ്ധി
      കണ്ണാടിക്കഷ്ണങ്ങൾ
      പുരസ്കാരങ്ങൾ‍
      കേരള സംഗീത നാടക അക്കാദമി പ്രകീർത്തിപത്രവും അവർഡും - 1980
      മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് - 1992 (അഭിമതം)
      ഡൽഹി മലയാളി അസോയിയേഷൻ പുരസ്കാരം
      കൊല്ലം കാളിദാസ കലാകേന്ദ്ര അവാർഡ്
      സമഗ്രസംഭാവനക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം - 2005
      51-സലീം അഹമ്മദ്
      മലയാള ചലച്ചിത്ര സംവിധായകനാണ് സലീം അഹമ്മദ്.കണ്ണൂർ ജില്ലയിലെ മട്ടന്നൂർ പാലോട്ടുപള്ളി ടി.പി.ഹൗസിൽ അഹമ്മദ് കുട്ടിയുടെയും ആസ്യ ഉമ്മയുടെയും മകനാണ് സലീം. മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിൽ നിന്ന് കോമേഴ്‌സിൽ ബിരുദവും ടൂറിസം രംഗത്തെ അയോട്ട കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്. സലിം അഹമ്മദ്‌ 'സാഫല്യം' എന്ന മലയാള ചിത്രത്തിൽ സംവിധാനസഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. സൂര്യ ടി വിയിലെ 'രസിക രാജാ നമ്പർ വൺ' എന്ന ഹാസ്യ പരമ്പര സംവിധാനം ചെയ്തതും സലിമാണ്.
      മഫീദ ഭാര്യയും അലൻ സഹർ. അമൽ എന്നിവർ മക്കളുമാണ്.

      സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
      ആദാമിന്റെ മകൻ അബു - 2010
      പുരസ്കാരങ്ങൾ
      ദേശീയ ചലച്ചിത്ര പുരസ്കാരം - 2010
      മികച്ച ചലച്ചിത്രം - ആദാമിന്റെ മകൻ അബു - 2010
      കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം- 2010
      മികച്ച ചിത്രം - ആദാമിന്റെ മകൻ അബു - 2010
      മികച്ച തിരക്കഥ - ആദാമിന്റെ മകൻ അബു - 2010
      അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഇന്ത്യ) 2011
      ജൂറിയുടെ പ്രത്യേക പുരസ്‌കാരം .
      52-ജോൺ ബ്രിട്ടാസ്

      കേരളത്തിലെ ഒരു പത്രപ്രവർത്തകനും ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻസിന്റെ ബിസിനസ് ഹെഡുമാണ്‌. ഏഷ്യാനെറ്റിൽ ചേരുന്നതിനു മുൻപ് കൈരളി ചാനലിൽ മാനേജിങ്ങ് ഡയരക്ടരായിരുന്നു.2007-ൽ ഫാരിസ് അബൂബക്കറുമായുള്ള വിവാദ അഭിമുഖത്തെത്തുടർന്ന് ഒട്ടേറെ വിമർശനങ്ങൾക്കും ഇദ്ദേഹം പാത്രമാകേണ്ടി വന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയിൽ പിണറായി വിജയനുൾപ്പെടെയുള്ളവർ പ്രതിനിധീകരിക്കുന്ന ഔദ്യൊഗിക പക്ഷത്തിന്റെ ശക്തനായ വക്താവാണ് ബ്രിട്ടാസ്[അവലംബം ആവശ്യമാണ്]. ഫാരിസുമായുള്ള അഭിമുഖത്തെ തുടർന്നു പാർട്ടിയിലെ പല കോണുകളിൽ നിന്നും ശക്തിയായ വിമർശനം ഉണ്ടായെങ്കിലും പിണറായിയുടെയും ഔദ്യോഗിക പക്ഷത്തിന്റെയും പിന്തുണ ഉണ്ടായിരുന്നത് കൊണ്ട് ബ്രിട്ടാസിനെതിരെ നടപടിയുണ്ടായില്ല. 2011 ഏപ്രിൽ 22 ന് കൈരളി ടി.വിയിൽ നിന്ന് ബ്രിട്ടാസ് രാജിവെച്ചു.
      1966 ഒക്ടോബർ 24 ന് നടുവിൽ പഞ്ചായത്ത്‌ ഉൾക്കൊള്ളുന്ന പുലിക്കുരുമ്പ എന്ന ഗ്രാമത്തിൽ ആലിലക്കുഴിയിൽ പൈലിയുടെ മകനായി കണ്ണൂ ജില്ലയിലാണ് ബ്രിട്ടാസിന്റെ ജനനം. തൃശൂർ ഡോൺബോസ്കോ റസിഡൻഷ്യൽ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം. പ്തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും തൃശ്ശർ കേരളവർമ്മ കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും, ബിരുദാനന്തര ബിരുദവും നേടി. ദില്ലിയിലെ ജെ.എൻ.യു.-വിൽ എം.ഫിൽ. വിദ്യാർത്ഥിയായിരുന്നു. ഇക്കാലത്തു ദേശാഭിമാനിയുടെ ന്യൂ ഡെൽഹി ബ്യൂറോ ചീഫായി ജോലി നോക്കി.നിലവിൽ മർഡോക്കിന്റെ നേതൃത്വത്തിൽ ഉള്ള മലയാളം ചാനലുകളുടെ (ഏഷ്യാനെറ്റ്) ബിസിനസ് ഹെഡ് ആണ്. ഈ മാറ്റം നിരവധി ചർച്ചകൾക്ക് വഴി തെളിച്ചിട്ടുണ്ട്.
      ഗ്രന്ഥങ്ങൾ
      റസൂൽ പൂക്കുട്ടിയുടെ ആത്മകഥനം
      പുരസ്കാരം
      മികച്ച അഭിമുഖകാരനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം
      കെ.വി. ഡാനിയേൽ പുരസ്കാരം
      ഗോയങ്ക ഫൗണ്ടെഷന്റെ ഫെലോഷിപ്പ് ('അച്ചടിമാധ്യമരംഗത്തെ ആഗോളീകരണത്തിന്റെ സ്വാധീനം' എന്ന വിഷയത്തിലുള്ള ഗവേഷണ പഠനത്തിന്)
      ഇദ്ദേഹവുമായുള്ള അഭിമുഖം വായിക്കുവാൻ ഇവിടെ അമർത്തുക

      53-ശ്രീധരന്‍ മ്പാട്‌
      1937ല്‍ കണ്ണൂര്‍ ജില്ലയിലെ ചമ്പാട് ഗ്രാമത്തില്‍ ജനിച്ചു. കതിരൂര്‍ ഹൈസ്‌കൂള്‍, ദേവഗിരി സെന്റ് ജോസഫ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സര്‍ക്കസില്‍ ഫ്ലിങ് ട്രപ്പീസ് പരിശീലിച്ച് പ്രവര്‍ത്തിച്ചു. തലശ്ശേരിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പടയണി വാരികയുടെ ചീഫ് എഡിറ്റര്‍, പടയണി സായാഹ്നപത്രത്തിന്റെ ന്യൂസ് എഡിറ്റര്‍, ജഗന്നാഥം മാസികയുടെ എഡിറ്റര്‍ എന്നീ നിലകളില്‍ ജോലിചെയ്തു. തമ്പ് എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അരവിന്ദന്റെ കുമ്മാട്ടി, ഭരതന്റെ ആരവം, കമലഹാസന്റെ അപൂര്‍വ സഹോദരങ്ങള്‍ എന്നീ ചിത്രങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. അന്യോന്യം തേടിനടന്നവര്‍, കൂടാരം, റിങ്, അന്തരം, അരങ്ങേറ്റം, കോമാളി, ക്ലിന്റ്, തച്ചോളി ഒതേനന്‍, പയ്യമ്പിള്ളി ചന്തു, ആരോമല്‍ ചേകവര്‍, ഉണ്ണിയാര്‍ച്ച, തമ്പ്, മേള, അത്തിപ്പാറ, ഉത്തരപര്‍വ്വം, സര്‍ക്കസിന്റെ ലോകം, മഹച്ചരിതമാല123, ഗുരുദേവകഥാമൃതം എന്നിവ പ്രധാന കൃതികള്‍. വിലാസം: ശ്രീധരന്‍ ചമ്പാട്, പത്തായക്കുന്ന് 670 691.

      54-ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍


      പ്രസിദ്ധീകരിച്ച പുസ്തകo
      പൊളിച്ചെഴുത്ത്‌

      55-ജയന്‍ ശിവപുരം
      പ്രസിദ്ധീകരിച്ച പുസ്തകo
      മല്‍സ്യഗന്ധി
      മലയാളം ഹിന്ദി ഇംഗ്ലീഷ്‌ ഡിക്ഷണറി

      56-താഹ മാടായി


      ജനനം:മാടായി,കണ്ണൂർ ജില്ല
      കേരളത്തിലെ പ്രശസ്തനായ ഒരു പത്രപ്രവർത്തകനാണ് താഹ മാടായി. ,വ്യത്യസ്തരായ സാധാരണ മനുഷ്യരെ ലോകത്തിനു മുമ്പിൽ തുറന്നു കാട്ടുന്ന രീതിയിലുള്ള അഭിമുഖങ്ങളും ഓർമ്മകളും എഴുതുന്നു.മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളം ആഴ്ചപ്പതിപ്പ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നു. കണ്ണൂരിൽ നിന്നു പ്രസിദ്ധീകരിക്കുന്ന സമയം മാസികയുടെ എഡിറ്റർ ആയിരുന്നു. നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്.
      പ്രധാന കൃതികൾ
      കണ്ടൽ പൊക്കുടൻ
      ചിത്രശലഭങ്ങൾക്ക് ഉല്മാദം
      മാമുക്കോയ
      സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ
      എ.അയ്യപ്പൻ : കണ്ണീരിന്റെ കണക്ക് പുസ്തകം
      57-കെ.പാനൂര്‍

      സ്ഥലം: പന്ന്യന്നൂര്‍
      കൃതികൾ
      കേരളത്തിലെ ആഫ്രിക്ക
      കേരളത്തിലെ അമേരിക്ക

      58-തായാട്ട്, കെ.

      മലയാള ബാലസാഹിത്യകാരനും നാടക രചയിതാവും. പൂര്‍ണമായ പേര് തായാട്ട് കുഞ്ഞനന്തന്‍. 1927 ഫെ. 17-ന് തലശ്ശേരിക്കടുത്ത് പണ്യന്നൂരില്‍ ചമ്പാട് എന്ന സ്ഥലത്തു ജനിച്ചു. പിതാവ് ചന്തു നമ്പ്യാര്‍. മാതാവ് ലക്ഷ്മിയമ്മ. സെക്കന്‍ഡറി ടീച്ചേഴ്സ് ട്രെയ്നിങ് പാസായതിനു ശേഷം പാനൂര്‍ യു.പി.സ്കൂളില്‍ അധ്യാപകനായും ഹെഡ്മാസ്റ്ററായും പ്രവര്‍ത്തിച്ച് 1982-ല്‍ വിരമിച്ചു. വിശിഷ്ട സേവനത്തിന് അധ്യാപകര്‍ക്കുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
      നോവല്‍, നാടകം, ബാലസാഹിത്യം, വിവര്‍ത്തനം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചു. ഒരു കഥ പറയൂ ടീച്ചര്‍, മുത്തശ്ശി പറയാത്ത കഥ, പുത്തന്‍ കനി, നീലക്കണ്ണുകള്‍, ചരല്‍പാതകള്‍, ഒരു കുട്ടിയുടെ ആത്മകഥ, ത്യാഗസീമ, കഥയുറങ്ങുന്ന വഴിയിലൂടെ, സ്നേഹമാണ് ശക്തി, നാം ചങ്ങല പൊട്ടിച്ച കഥ എന്നിവയാണ് ശ്രദ്ധേയമായ കൃതികള്‍. പുരാണ കഥാസന്ദര്‍ഭങ്ങള്‍ അടിസ്ഥാനമാക്കി ആധുനിക രീതിയില്‍ രചിച്ചിട്ടുള്ള രണ്ട് നാടകങ്ങളാണ് ശൂര്‍പ്പണഖ, മന്ഥര എന്നിവ. സരളമായ ഭാഷയില്‍ ഇംഗ്ളീഷില്‍ നിന്നു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുള്ള കൃതികളാണ് ഒലിവര്‍ ട്വിസ്റ്റ്, ടോം എന്ന കുട്ടി, ഹക്കിള്‍ബറി ഫിന്‍ എന്ന സാഹസികന്‍ എന്നിവ. മേല്പറഞ്ഞവയ്ക്കു പുറമേ, 100-ലധികം റേഡിയോ നാടകങ്ങളും രചിച്ചിട്ടുണ്ട്. നിരൂപകനും പണ്ഡിതനുമായ തായാട്ട് ശങ്കരന്‍ സഹോദരനാണ്.
      59-തായാട്ട് ശങ്കരന്‍
       
       1924ല്‍പന്ന്യന്നൂരിൽ  ജനിച്ച് 1985ല്‍ അന്തരിച്ച ആളായിരുന്നു തായാട്ട്.സുപ്രസിദ്ധവിദ്യാഭ്യാസ വിചക്ഷണനും സാഹിത്യനിരൂപകനുമാണ്‌.കുറെക്കാലം ദേശാഭിമാനി വാരികയുടെ പത്രാധിപരായിരുന്നിട്ടുണ്ട്‌.
      കൂടുതല‍ീയാൻ ഇവിടെ അമർത്തുക .


      60-ശാന്ത കാവുമ്പായി

      ശാന്ത കാവുമ്പായി:ജന്മദേശം കണ്ണൂർ ജില്ലയിലെ കാവുമ്പായി. സേലം രക്തസാക്ഷി സഖാവ് തളിയൻ രാമൻ നമ്പ്യാരുടെ മകൻ ഇ.കെ.രാഘവൻ നമ്പ്യാരുടെ മകളാണ്.മാതാവ് ടി.വി.ലക്ഷ്മിയമ്മ.അധ്യാപികയായി ജോലി നോക്കുന്നു.മോഹപ്പക്ഷി എന്നൊരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.മോഹപ്പക്ഷി എന്ന ബ്ലോഗിലും എഴുതുന്നുണ്ട്. ബ്ലോഗ് അഡ്രസ്:santhatv.blogspot.com
      61-മുയ്യം രാജന്‍



      ജനനം :1959
      സ്വദേശം: കണ്ണൂര്‍
      (തളിപ്പറമ്പിനടുത്തുള്ള മുയ്യം എന്ന ഗ്രാമത്തിൽ) 
      ജോലി: ഗവ. സര്‍വ്വീസ്
      തപാല്‍ വിലാസം: "Kanmadam" TI-20, NCL Colony P.O. Singrauli Dist. Sidhi (MP) 486 889
      ഇ മെയില്‍ വിലാസം: er_ex@nclhq.nic.in
      ഫോണ്‍ നമ്പര: 9425190321 
      കൂടുതലറിയാൻ: http://www.harithakam.com/ml/poet.asp?ID=56
      ബ്ലോഗ്‌ മേല്വിലാസം:http://www.blogger.com/profile/00021395253881077653

      62-പി വി കെ കടമ്പേരി


      ബക്കളം കടമ്പേരി സ്വദേശിയായ പി വി കെ കടമ്പേരി അധ്യാപക പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവും സി.പി.ഐ.എമ്മിന്റെേ മുതിര്ന്ന നേതാവും ആണ്. ബാലസന്ഘം,ശിശുക്ഷേമ സമിതി എന്നിവയുടെ സംസ്ഥാന തലത്തില്‍ പ്രവര്ത്തി്ക്കുന്ന ഇദ്ദേഹം നിരവധി ആനുകാലികങ്ങളില്‍ എഴുതാറുണ്ട്

      63-വത്സൻ അഞ്ചാംപീടിക
      കണ്ണൂർ ജില്ലയിലെ അഞ്ചാംപീടിക സ്വദേശി. കല്ല്യാശ്ശേരി ഗവഃ ഹൈസ്‌ക്കൂൾ, തളിപ്പറമ്പ്‌ സർ സയ്‌ദ്‌ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ സാഹിത്യത്തിൽ എം.എ. ബിരുദം നേടി. ഇപ്പോൾ സഹകരണ വകുപ്പിൽ ജോലി ചെയ്യുന്നു. ഡൽഹി ജനസംസ്‌കൃതിയുടെ ചെറുകാട്‌ സ്‌മാരക കഥാ അവാർഡ്‌, സദ്‌ഭാവനാ കലാസാഹിതി കഥാപുരസ്‌കാരം, ഇ.പി. സുഷമ സ്‌മാരക കഥാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌.

      വിലാസം

      വത്സൻ അഞ്ചാംപീടിക

      “സാഹിതി”

      സി.പോയിൽ പി.ഒ.

      പരിയാരം

      കണ്ണൂർ - 670 502.

      64-എൻ.ഗോപാലൻ
      1945 - ജനനം ,കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് ഇടക്കെപ്പുറം L P ,U P ,  GOVTഹൈസ്കൂള്‍ ചെറുകുന്ന് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം തരുവണ ,കര്തികപുരം,ഉപ്പള സ്കൂള്‍കളില്‍ താത്കാലിക അധ്യാപകന്‍ .1971 മുതല്‍ പാപ്പിനിശ്ശേരി പഞ്ചായത്ത്‌ ഹൈസ്കൂളില്‍ അധ്യാപകന്‍ .2000 ജൂണില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു .
      വിലാസം :നിടിയങ്ങ ഹൌസ് ,ചെമ്മരവയല്‍,മൊട്ടമ്മല്‍(P .O ), കണ്ണപുരം,കണ്ണൂര്‍ -670331 .
      പ്രസിദ്ധീകരിച്ച കൃതികള്‍ :
      നോവല്‍    : മായാത്ത ചിത്രങ്ങള്‍ ,  ഗ്രാമം
      ചെറുകഥകള്‍ : കയറിയിറങ്ങിയ മലകള്‍
      കവിതകള്‍  : ശംഖനാദം ,രാജധാനി,  സാരഥി ,ധര്മ്മക്ഷേത്രം,
      സ്വപ്നഗീതങ്ങള്‍ ,അമ്പത്തൊന്നു കുട്ടിക്കവിതകള്‍




      2 അഭിപ്രായങ്ങൾ:

      1. താങ്കളുടെ ശ്രമങ്ങള്‍ക്ക് ആദ്യം തന്നെ പൂ ചെണ്ടുകള്‍ അര്‍പ്പിക്കുന്നു. കണ്ണൂര്‍ കാരന്‍ എന്നാ നിലയില്‍ ഞാനും അഭിമാനിക്കുന്നു.
        പിന്നെ വാണിദാസ് എളയാവൂര്‍ നെ കുറിച്ച് രണ്ടു പ്രാവശ്യം പരാമര്‍ശിച്ചതായി കണ്ടു.12 and 19. അറിയാതെ പറ്റിയതാണെന്ന് തോന്നുന്നു.

        മറുപടിഇല്ലാതാക്കൂ