2010, നവംബർ 27, ശനിയാഴ്‌ച

കണ്ണൂരിന്റെ ചില ദൃശ്യങ്ങൾ


സാമ്രാജ്യ വിരുദ്ധ സമരങ്ങള്‍


സ്വാതന്ത്ര്യസമര പ്രസ്ഥാനം


കണ്ണൂര്‍ കോട്ട
മലബാര്‍ തീരത്തെ പോര്‍ച്ചുഗീസ് സാന്നിദ്ധ്യത്തിന്റെ സ്മാരകമായി നിലകൊളളുന്ന കണ്ണൂര്‍ കോട്ട നിര്‍മ്മിച്ചത് ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്റോയി ഡോണ്‍ ഫ്രാന്‍സിസ്കോ ഡി അല്‍മേഡയാണ്. കോട്ടയിലെ അറകളും പീരങ്കിയും ഇന്നും ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കോട്ടയില്‍ നിന്നും കടലിന്റെയും അറയ്ക്കല്‍ പള്ളിയുടെയും മനോഹരദൃശ്യം 
 കാണാം.

മുഴപ്പിലങ്ങാട് കടല്‍ത്തീരം
കേരളത്തിലെ ഏക ഡ്രൈവ്-ഇന്‍ ബീച്ച്. അഞ്ച് കിലോമീറ്റര്‍ ദൂരം വരെ കടല്‍ത്തീരത്തിലൂടെ ഡ്രൈവ് ചെയ്യാം. ശാന്തമായ തിരമാലകള്‍ ഉള്ള മുഴപ്പിലങ്ങാട് നീന്തലിനും അനുയോജ്യമായ കടല്‍ത്തീരമാണ്.

ധര്‍മ്മടം തുരുത്തും സമീപത്തുള്ള അഞ്ചരക്കണ്ടി നദിയും മുഴുപ്പിലങ്ങാടിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.



പയ്യാമ്പലം ബീച്ച്....
കണ്ണൂര്‍ കോട്ടയ്ക്ക് വളരെ അടുത്താണ് പയ്യാമ്പലം കടപ്പുറം. ശുചിത്വത്തിനും മനോഹാരിതയ്ക്കും പേരുകേട്ട ഈ കടല്‍ത്തീരത്തിന് പാറക്കെട്ടുകള്‍ ഭംഗി വര്‍ദ്ധിപ്പിക്കുന്നു.


സാധു ഓഡിറ്റോറിയം

ഷേണയ് സെന്റർ

കണ്ണൂർ സ്റ്റേഷൻ

സിറ്റിസെന്റർ


 തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയം
തലശ്ശേരിക്കോട്ട 
മാളിയേക്കൽ തറവാട് 
ധർമ്മടം ദ്വീപ്-1
2


തലശ്ശേരിയിലെ തിരുവങ്ങാട്‌ ശ്രീരാമസ്വാമിക്ഷേത്രം



പൈതല്മല

സഹ്യപര്‍വ്വതനിരയില്‍ നിന്ന് 4500 അടി ഉയരത്തില്‍ നില്‍ക്കുന്ന പൈതല്‍ മല സ്ഥിതി ചെയ്യുന്നത്‍ നടുവില്‍ ഗ്രാമ പഞ്ചായത്തിലാണ്. സമീപ പ്രദേശത്തെ മാത്രമല്ല, വിദേശ ടൂറിസ്റ്റുകളെപ്പോലും ആകര്‍ഷിക്കുന്ന ഈ ടൂറിസ്റ്റ് കേന്ദ്രം സാഹസിക ടൂറിസത്തിന്  അനുയോജ്യമാണ്. പരിമിതമായ യാത്രാസൗകര്യങ്ങളും, അടിസ്ഥാന സൗകര്യത്തിന്റെ അഭാവവും ഈ കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് നേരിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
ചരിത്രപരമായി വളരെ പ്രധാന്യമുള്ള സ്ഥലമാണ്  “ പൈതല്‍ മല ” മാഹിഷക വംശത്തിലെ പൈതകോന്മാരുടെ ആസ്ഥാനമായിരുന്നു പൈതല്‍മല എന്നും, അന്നിവിടെ രാജകൊട്ടാരങ്ങളും, ക്ഷേത്രങ്ങളുമുണ്ടായിരുന്നു എന്നും, അനുമാനിക്കപ്പെടുന്നു. അവയുടെ അവശിഷ്ടങ്ങള്‍ ഇന്നും ഈ പ്രദേശങ്ങളില്‍ കാണപ്പെടുന്നുണ്ട്. “പരമശിവന്‍  തപസ്സിരുന്ന മലയാണ് പൈതല്‍മല” എന്നും വിശ്വസിക്കുന്നു. ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ഇവിടെ കാണപ്പെടുന്നു





പൈതല്‍മല

പൈതല്‍മല



പഴശ്ശിരാജ മ്യൂസിയം










പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം

മലബാറിലെ പ്രമുഖ തീര്‍ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ് കണ്ണൂര്‍ പറശ്ശിനിക്കടവിലെ മുത്തപ്പന്‍ ക്ഷേത്രം. വളപട്ടണം നദിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവപ്പന, വെള്ളാട്ടം എന്നീ രണ്ടു ദൈവിക രൂപങ്ങളുടെ അവതാരമാണ് ശ്രീ മുത്തപ്പന്‍ എന്നാണ് വിശ്വാസം. ക്ഷേത്രത്തില്‍ മുത്തപ്പന്‍ തെയ്യം വര്‍ഷം മുഴുവനും കെട്ടിയാടപ്പെടുന്നു
കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാര സ്ഥലമാണ് പറശ്ശിനിക്കടവ്.



ഉത്തര മലബാറിലെ പ്രധാന പുഴകളിൽ ഒന്നാണ്‌ വളപട്ടണം പുഴ. കേരളത്തിലെ 44 പുഴകളിൽ കിഴക്കോട്ടൊഴുകുന്നവയിൽ ഏഴെണ്ണം കണ്ണൂർ ജില്ലയിലൂടെ ഒഴുകുന്നു. അവയിൽ ഏറ്റവും നീളമേറിയത് വളപട്ടണം പുഴയാണ്‌. ഏറ്റവും നീളമേറിയ ഒമ്പതാമത്തെ പുഴയും,വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌[1]. ഇതിന്റെ നീളം 110.50 ചതുരശ്ര കി.മി ആണ്‌.
വളപട്ടണം പുഴ,പറശ്ശിനി പാലത്തിൽ നിന്നൊരു കാഴ്ച
വളപട്ടണം പുഴ
നദിക്കരയിലെ കണ്ടല്ക്കാട്കൾ

കണ്ടൽ ചെടികൾ




വിസ്മയ പാർക്ക്


പറശ്ശിനിക്കടവ് 'വിസ്മയ' വാട്ടര്‍ തീം പാര്‍ക്കിലെ കൂറ്റന്‍ മഴവെള്ളസംഭരണി ജലസംരക്ഷണത്തിന് മാതൃകയാവുന്നു.


Snake Park



കടമ്പേരിച്ചിറ.
(പറശ്ശിനിക്ക് തൊട്ടടുത്തുള്ള ഗ്രാമം)



ഏഴിമല നാവിക അക്കാദമി

ഇന്ത്യൻസേനയുടെ നാവിക പരിശീലന കേന്ദ്രം.ഏഷ്യയിലെ തന്നെ ഏറ്റവും വലുതാണിത്. അക്കാദമിക്ക് 2,452 ഏക്കറോളം വിസ്തൃതിയുണ്ട്. 720 കോടി രൂപയാണ് പദ്ധതിയുടെ ഇതുവരെയുള്നിർമ്മാണച്ചെലവ്.
അമേരിക്കൻ നാവിക അക്കഡമി ആണു് ലോകത്തിലെ ഏറ്റവും വലിയ നാവിക അക്കാഡമി. പദ്ധതി പൂർണ്ണമായി വികസിക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ നാവിക അക്കാഡമിയായി ഏഴിമല നാവിക അക്കാഡമി മാറും. ഏഴിമല 
അറബിക്കടലിന്റെ അഗാധ നീലിമയും ഏഴിമലയുടെ പച്ചപ്പട്ട് വിരിച്ചു നില്ക്കുന്ന കാനന ഭംഗിയും ഒരേ സമയം ആസ്വദിക്കുന്നതിനായി സന്ദര്‍ശകരെ കാത്ത് അണിഞ്ഞൊരുങ്ങി നില്ക്കുകയാണ് .




പഴശ്ശി അണക്കെട്ട്

കണ്ണൂർ ജില്ലാ തലസ്ഥാനത്തിന് 37 കിലോമീറ്റർ കിഴക്കായിമട്ടന്നൂരിന്‌  അടുത്താണ് പഴശ്ശി അണക്കെട്ട് .കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളവിതരണം നടത്തുന്നു.


തളിപ്പറമ്പ് ടൗൺ










അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ