എ.കെ. ഗോപാലന്‍
1904 ഒക്ടോബര്‍ ഒന്നാംതീയതിയാണ് കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരിയില്‍ എ.കെ.ജി ജനിച്ചത്. 1927 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായി. ഖാദി പ്രചരണത്തിലും ഹരിജനോദ്ധാരണ പ്രവര്‍ത്തനത്തിലും സജീവ പങ്കാളിയായി. 1930 ല്‍ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തതിനാല്‍ അറസ്റ്റിലായി. പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലും കമ്യൂണിസ്റ്റ് പാര്‍ടിയിലും അംഗമായി. 1937 ല്‍ അദ്ദേഹം നയിച്ച പട്ടിണിജാഥ പ്രസിദ്ധമാണ്. 1939 ല്‍ ജയിലിലായെങ്കിലും 1942 ല്‍ അദ്ദേഹം ജയില്‍ ചാടി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ എ.കെ.ജി ജയിലിലായിരുന്നു. അഞ്ചുതവണ ലോകസഭാംഗമായിട്ടുണ്ട്. ലോകസഭയിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായിരുന്നു. 1964 ല്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 പേരില്‍ ഒരാളായിരുന്നു എ.കെ.ജി. പാര്‍ടി പോളിറ്റ് ബ്യൂറോ അംഗമായിരുന്നു.
പാട്യം ഗോപാലന്‍
നാലു പതിറ്റാണ്ടു കാലം സഫലമായ ജീവിതം നയിച്ചു ലോകത്തോട് വിടവാങ്ങിയ പ്രതിഭാശാലിയായ ഒരു സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രവര്ത്തകനായിരുന്നു സഖാവ് പാട്യം ഗോപാലന്‍. കരിയാടന്‍ കുഞ്ഞൂട്ടിയുടെയും മന്ദിയമ്മയുടെയും മകനാണ് സഖാവ്ഗോപാലന്‍.വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തകനായിമാറി . വളരെ ചുരുങ്ങിയ കാലം കൊണ്ട് ശക്തനായ ബഹുജന നേതാവായി ഉയര്‍ന്നപാട്യം കൈവരിച്ചമേഖലകളിലെല്ലാം വളരെ ശക്തമായ മികവു പ്രകടിപ്പിച്ചു. കഴിവുറ്റ സംഘാടകന്‍ വാഗ്മി എഴുത്തുകാരന്‍ കവി അധ്യാപകന്‍എന്നിങ്ങനെ എല്ലാ രംഗത്തും നേന്മ തെളിയിച്ചു.ഈ ചുരുങ്ങിയ കാലയളവില്‍ ഊര്‍ജ്ജ്വസ്വലനായ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ നേതാവ് പാര്‍ലമെന്റ് അംഗം എം എല്‍ എ . എന്നീ നിലകളില്‍ പാട്യം ശ്രദ്ധേയമായ പൊതു ജീവിതമാണ് നയിച്ചത്. ഒരു ഇടത്തരം കര്ഷകകുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്താനത്തിന്റെ സമുന്നത നേതൃത്വം പാട്യം ഏറ്റെടുത്തിരുന്നു. 16 മാസം ജയിലിനകത്തും 15 മാസം ഒളിവിലും കഴിയവെ ആ ശിരസ്സ് ആരുടെ മുന്പിലും കുനിഞ്ഞില്ല. പോലീസിന്റെ ഭീകര മര്ദ്ദനങ്ങളെ അതിജീവിച്ചു കൊണ്ട് അദ്ദേഹം പ്രസ്ഥാനത്തെ മുന്നോട്ടു നയിച്ചു . പാട്യം ഗോപാലന്‍ ദേശാഭിമാനിയിലും പ്രവര്ത്തിച്ചിരുന്നു. നിരീക്ഷകന്‍എന്ന പേരില്‍ ആനു കാലിക രാഷ്ട്രീയ പ്രശ്നങ്ങള്‍ വിശകലനം ചെയ്തത് അദ്ദേഹമായിരുന്നു. ബഹുമുഖമായ ആവ്യക്തിത്വമാണ് 1978 ല് സപ്തംബര്‍ 27 ന് അകാലത്തില്‍ പൊലിഞ്ഞു പോയി
വാഗ്ഭടാനന്ദന്‍
കേരളീയ നവോന്ഥാന ചരിത്രത്തില്‍ പാട്യം എന്ന പ്രകൃതി സുന്ദരമായ പ്രദേശത്തിന്റെ മുദ്ര പതിപ്പിച്ച ഒരു മഹത് വ്യക്തിയാണ്വാഗ്ഭടാനന്ദന്‍ . ധീര നായകന്മാര്‍പിറവിയെടുത്തപാട്യം ഗ്രാമത്തിലെ വയലേരി ചീരു - തേനങ്കണിയില്‍ വാഴവളപ്പില്‍ കോരന്‍ ഗുരുക്കള്‍എന്നിവരുടെ മകനായി 1885 ഏപ്രില്‍27 ന് ഗുരുദേവന് ജനിച്ചു . കുഞ്ഞിക്കണ്ണന്‍ എന്നായിരുന്നു ആദ്യ നാമം . പുരോഗമന വാദിയും സംസകൃത പണ്ഡിതനുമായിരുന്ന പിതാവ് കോരന്‍ഗുരുക്കള്‍നടത്തിയിരുന്ന നാട്ടു പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസംചെറു പ്രായത്തില്‍ തന്നെ സംസ്ക്രുതത്തില്‍ പാണ്ഡിത്യം നേടിയിരുന്നു . പഠന കാലത്ത് അധ്യാപനത്തില്‍ അച്ഛനെ സഹായിച്ചു. തലശ്ശേരിയിലേയും പാറാലിലേയും പ്രശസ്ത പണ്ഡിതന് മാരായ കോരന്‍ ഗുരുക്കള്‍, രൈരു നായര്‍ എന്നിവരില്‍ നിന്നാണ് ഉപരി പഠനം നടത്തിയത്. കാവുകളിലും മറ്റും ഉണ്ടായിരുന്ന മൃഗബലി അയിത്തം ( മലബാറിലെ ഈഴവരുടെ ഇടയില്‍ ഉണ്ടായിരുന്നു) ഇതിനെതിരെ പ്രവര്ത്തിച്ചു. അദ്ദേഹം ആത്മ വിദ്യാസംഘം രൂപികരിച്ചു. വാഗ്ഭടാനന്ദ ഗുരു ഗ്രന്ഥരചന സാമൂഹ്യ പരിഷ്കരണം സംഘാടക പ്രവര് ത്തനം എന്നീ നിലകളില്‍ പ്രവര് ത്തിച്ചിട്ടുണ്ട്. കേരളീയ സമൂഹത്തെ മാറ്റി മറിക്കുന്നതിന് നിര്ണ്ണായക പങ്കുവഹിച്ച ആ മാഹ മനിഷി 1939 ഒക്ടോബര്‍29 തീയ്യതി സമാധിയായി
കൂത്തുപറമ്പ് രക്തസാക്ഷി - 1994
എണ്‍പതുകളുടെ തുടക്കം മുതല്‍ കേരളത്തിലെ ഇടതുപക്ഷ യുവജന - വിദ്യാര്‍ത്ഥി സംഘടനകള്‍ വിദ്യാഭ്യാസരംഗത്തെ വാണിജ്യവത്‌കരണത്തിനെതിരെ സമരരംഗത്താണ്. ഇതിന്റെ ഭാഗമായുള്ള പോരാട്ടത്തിനിടയില്‍ 1994 ല്‍ നവംബര്‍ മാസം 25-ാം തീയതി കണ്ണൂര്‍ജില്ലയിലെ കൂത്തുപറമ്പില്‍ യുവാക്കളായ അഞ്ചു പാര്‍ടി സഖാക്കള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിലെ മന്ത്രിയായിരുന്ന എം.വി രാഘവനെ തടഞ്ഞു സമരം നടത്തുകയായിരുന്ന സഖാക്കലുടെ നേരെയാണ് യാതൊരു പ്രകോപനവും കൂടാതെ പോലീസ് തലങ്ങും വിലങ്ങും നിറയൊഴിച്ചത്. വിദ്യാഭ്യാസക്കച്ചവടത്തിനെതിരായ സമരത്തില്‍ കൂത്തുപറമ്പിലെ യുവസഖാക്കളുടെ രക്തസാക്ഷിത്വം ആധുനികകേരളത്തിലെ സമരചരിത്രത്തില്‍ തിളക്കമാര്‍ന്ന അദ്ധ്യായമാണ് രചിച്ചത്. കൂത്തുപറമ്പ് കേസ് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ രാഘവനെ കുറ്റക്കാരനെന്നു കണ്ടെത്തുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്‌തു.
സ. കെ.വി റോഷന്‍
സ. കെ.കെ. രാജീവന്‍
സ. മധു
സ. കെ. ഷിബുലാല്‍
സ. സി. ബാബു
സ: ചടയന്‍ ഗോവിന്ദന്‍ 1998 സെപ്‌റ്റംബര്‍ 9 ന് നമ്മെ വിട്ടുപിരിഞ്ഞു. സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരവേയാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്. നമ്മുടെ നാട് അതീവഗൗരവതരമായ പ്രശ്‌നങ്ങള്‍ നേരിട്ടുവന്ന ഘട്ടത്തിലുണ്ടായ സഖാവിന്റെ വേര്‍പാട് നാടിനും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനും അപരിഹാര്യമായ നഷ്‌ടമാണ് ഉണ്ടാക്കിയത്. എല്ലാവിധ വ്യതിയാനങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്‌ചയില്ലാതെ പോരാടിക്കൊണ്ട് പാര്‍ടിയെയും വര്‍ഗപ്രസ്ഥാനങ്ങളെയും മുന്നോട്ട് നയിക്കുന്നതിനാണ് സ: ചടയന്‍ ജീവിതത്തിലുടനീളം പരിശ്രമിച്ചത്. സഖാവ് കാട്ടിത്തന്ന ഈ മാതൃക പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകുന്നതിന് നമുക്ക് കരുത്ത് നല്‍കുന്നതാണ്.
ഇ.കെ. നായനാര്‍
സ: ഇ.കെ. നായനാര്‍ 2004 മെയ് 19 ന് നമ്മെ വിട്ടുപിരിഞ്ഞു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയും തൊഴിലാളി-കര്‍ഷക പ്രസ്ഥാനങ്ങളും വളര്‍ത്തിയെടുക്കുന്നതില്‍ അമൂല്യ സംഭാവന നല്‍കിയ നേതാവാണ് സ: ഇ.കെ. നായനാര്‍. പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, മുഖ്യമന്ത്രി എന്നീ നിലകളിലെ സഖാവിന്റെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു.
മികച്ച സംഘാടകന്‍, പ്രക്ഷോഭകാരി, സ്വാതന്ത്ര്യസമരസേനാനി, പ്രഭാഷകന്‍, പത്രപ്രവര്‍ത്തകന്‍, ഭരണാധികാരി എന്നീ നിലകളിലെല്ലാം ആറുപതിറ്റാണ്ടിലേറെക്കാലം കേരളീയ സമൂഹത്തില്‍ നിറഞ്ഞുനിന്ന സ: നായനാരുടെ പ്രവര്‍ത്തനം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്ക് എക്കാലവും ആവേശം പകരുന്നതാണ്.
മികച്ച സംഘാടകന്‍, പ്രക്ഷോഭകാരി, സ്വാതന്ത്ര്യസമരസേനാനി, പ്രഭാഷകന്‍, പത്രപ്രവര്‍ത്തകന്‍, ഭരണാധികാരി എന്നീ നിലകളിലെല്ലാം ആറുപതിറ്റാണ്ടിലേറെക്കാലം കേരളീയ സമൂഹത്തില്‍ നിറഞ്ഞുനിന്ന സ: നായനാരുടെ പ്രവര്‍ത്തനം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്ക് എക്കാലവും ആവേശം പകരുന്നതാണ്.
കണ്ണൂര്‍ ടൗണിലെ തെക്കീബസാറിലെ ഒരു തൊഴിലാളി കുടുംബത്തില്‍ ജനിച്ചു. അച്ഛന്‍ കറുവന്‍. അമ്മ പുക്കാച്ചി. അച്ഛന്‍ ആധാരമെഴുത്തുകാരനായിരുന്നു. രാഘവന് രണ്ടര വയസ്സുള്ളപ്പോള്‍ അദ്ദേഹം മരിച്ചു. കണ്ണൂര്‍ ഗവ.ട്രെയിനിംഗ് സ്‌കൂളിനോടനുബന്ധിച്ചുള്ള മോഡല്‍ സ്‌കൂളില്‍ അഞ്ചാംതരം പാസ്സായതോടെ പഠിപ്പ് നിര്‍ത്തേണ്ടിവന്നു. പിന്നീട് പെട്രോള്‍ മാക്‌സ് കടയിലെ ജോലിക്കാരനായി. അതിനുശേഷം ബീഡി തൊഴിലാളിയായും മാറി. ബീഡി തൊഴിലാളി യൂണിയന്റെ പ്രവര്‍ത്തകനായും നേതാവായും ഉയര്‍ന്നു. അക്കാലത്ത് കൃഷ്‌ണപിള്ളയുമായി സ്ഥാപിച്ച ബന്ധം അഴീക്കോടന്റെ രാഷ്‌ട്രീയ ജീവിതത്തിലെ വഴിത്തിരിവായി.
1946 ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കണ്ണൂര്‍ ടൗണ്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1951 ജൂണില്‍ കോഴിക്കോട് ചേര്‍ന്ന മലബാര്‍ പാര്‍ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ മലബാര്‍ കമ്മിറ്റിയിലേക്കും. 1954 ല്‍ മലബാര്‍ ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ സെക്രട്ടറിയുമായി. 1959 മുതല്‍ പാര്‍ടിയുടെ സംസ്ഥാനകമ്മിറ്റി ആപ്പീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1948 ല്‍ കമ്യൂണിസ്റ്റുകാരെ വേട്ടയാടുന്ന കാലം. സ. അഴീക്കോടനും അറസ്റ്റ് ചെയ്യപ്പെട്ടു. ക്രൂരമായ മര്‍ദ്ദനത്തിന് വിധേയനായി. 1950 ലും, 1962 ലും, 1964 ലും അറസ്റ്റ് ചെയ്‌തു ജയിലിലടച്ചു. കൊടിയ മര്‍ദ്ദനങ്ങള്‍ക്കും, കാരിരുമ്പഴികള്‍ക്കും തകര്‍ക്കുവാനോ, തളര്‍ത്തുവാനോ കഴിയുന്നതായിരുന്നില്ല അഴീക്കോടന്റെ വ്യക്തിത്വവും മനസ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും.
1946 ല് കമ്യൂണിസ്റ്റ് പാര്‍ടിയുടെ കണ്ണൂര്‍ ടൗണ്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1951 ജൂണില്‍ കോഴിക്കോട് ചേര്‍ന്ന മലബാര്‍ പാര്‍ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ മലബാര്‍ കമ്മിറ്റിയിലേക്കും. 1954 ല്‍ മലബാര്‍ ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ സെക്രട്ടറിയുമായി. 1959 മുതല്‍ പാര്‍ടിയുടെ സംസ്ഥാനകമ്മിറ്റി ആപ്പീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1948 ല്‍ കമ്യൂണിസ്റ്റുകാരെ വേട്ടയാടുന്ന കാലം. സ. അഴീക്കോടനും അറസ്റ്റ് ചെയ്യപ്പെട്ടു. ക്രൂരമായ മര്‍ദ്ദനത്തിന് വിധേയനായി. 1950 ലും, 1962 ലും, 1964 ലും അറസ്റ്റ് ചെയ്‌തു ജയിലിലടച്ചു. കൊടിയ മര്‍ദ്ദനങ്ങള്‍ക്കും, കാരിരുമ്പഴികള്‍ക്കും തകര്‍ക്കുവാനോ, തളര്‍ത്തുവാനോ കഴിയുന്നതായിരുന്നില്ല അഴീക്കോടന്റെ വ്യക്തിത്വവും മനസ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും.
രാജ്യത്തിന്റേയും, ജനങ്ങളുടേയും മോചന പോരാട്ടത്തിന് വേണ്ടി ഉഴിഞ്ഞുവെക്കപ്പെട്ടതായിരുന്നു സ. അഴീക്കോടന്റെ ജീവിതം. സമരരംഗത്ത് ഓടിയെത്താന്‍, തെരഞ്ഞെടുപ്പ് തന്ത്രങ്ങളും, കൂട്ടുകെട്ടുകളും തീരുമാനിക്കുവാന്‍, കേസും, കോടതിയുമായി കെട്ടിമറിയാന്‍, ദേശാഭിമാനി പ്രസും പത്രവും നടത്താന്‍, മറ്റു പാര്‍ടികളുമായി കൂടിയാലോചിക്കാന്‍, പാര്‍ടിക്ക് ഫണ്ടുണ്ടാക്കാന്‍, തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ പാര്‍ടി സമ്മേളനങ്ങള്‍ക്ക് റിപ്പോര്‍ട്ടി തയ്യാറാക്കല്‍, കുടുംബകലഹങ്ങള്‍ തീര്‍ക്കാന്‍ തുടങ്ങി സകലവിധ പ്രശ്‌നങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ അഴീക്കോടനുണ്ടായിരുന്ന പാടവം വിവരണാതീതമാണ്.
പാര്‍ടിപത്രത്തിന്റെ വളര്‍ച്ചക്കും, പ്രചാരണത്തിനും അഴീക്കോടന്‍ നല്‍കിയ സേവനം വിലമതിക്കാനാകാത്തതാണ്. 1963 ആഗസ്റ്റ് 7 നാണ് അഴീക്കോടനെ ദേശാഭിമാനി പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്മിറ്റിയുടെ ഭരണസമിതി ചെയര്‍മാനായി തെരഞ്ഞെടുക്കുന്നത്. അന്നു മുതല്‍ അന്ത്യം വരെ ആ സ്ഥാനത്ത് തുടര്‍ന്നത് അഴീക്കോടന്‍ തന്നെ.
1967 ലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് രൂപം കൊണ്ട മുന്നണി, ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം, മുന്നണി തളര്‍ന്നതില്‍ പിന്നീട് വഞ്ചകമുന്നണിക്കെതിരായി സംഘടിപ്പിക്കേണ്ടിവന്ന സമരം എന്നിവയിലെല്ലാം സഖാവ് മുന്‍പന്തിയില്‍ നിന്നു. അന്ന് മുന്നണിക്ക് നേതൃത്വപരമായ പങ്ക് വഹിച്ചത് സഖാവായിരുന്നു. ഇടത്-വലത് വ്യതിയാനങ്ങള്‍ക്കെതിരായി മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് മുന്നോട്ടുപോയി. തൃശൂരില്‍ വച്ച് ഇടത് തീവ്രവാദികളുടെ കൊലക്കത്തിക്ക് ഇരയായി, സഖാവ് 1972 സെപ്‌തംബര്‍ 23 ന് രക്തസാക്ഷിയായി.
പാര്‍ടിപത്രത്തിന്റെ വളര്‍ച്ചക്കും, പ്രചാരണത്തിനും അഴീക്കോടന്‍ നല്‍കിയ സേവനം വിലമതിക്കാനാകാത്തതാണ്. 1963 ആഗസ്റ്റ് 7 നാണ് അഴീക്കോടനെ ദേശാഭിമാനി പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്മിറ്റിയുടെ ഭരണസമിതി ചെയര്‍മാനായി തെരഞ്ഞെടുക്കുന്നത്. അന്നു മുതല്‍ അന്ത്യം വരെ ആ സ്ഥാനത്ത് തുടര്‍ന്നത് അഴീക്കോടന്‍ തന്നെ.
1967 ലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് രൂപം കൊണ്ട മുന്നണി, ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം, മുന്നണി തളര്‍ന്നതില്‍ പിന്നീട് വഞ്ചകമുന്നണിക്കെതിരായി സംഘടിപ്പിക്കേണ്ടിവന്ന സമരം എന്നിവയിലെല്ലാം സഖാവ് മുന്‍പന്തിയില്‍ നിന്നു. അന്ന് മുന്നണിക്ക് നേതൃത്വപരമായ പങ്ക് വഹിച്ചത് സഖാവായിരുന്നു. ഇടത്-വലത് വ്യതിയാനങ്ങള്‍ക്കെതിരായി മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് മുന്നോട്ടുപോയി. തൃശൂരില്‍ വച്ച് ഇടത് തീവ്രവാദികളുടെ കൊലക്കത്തിക്ക് ഇരയായി, സഖാവ് 1972 സെപ്‌തംബര്‍ 23 ന് രക്തസാക്ഷിയായി.
എ.വി. കുഞ്ഞമ്പു
1908 ഏപ്രിൽ 10-നു് കരിവെള്ളൂരിലെ അച്ചം വീട്ടിൽ ഉച്ചിരമ്മയുടെയും, ചെറുവത്തൂർ കുട്ടമത്തെ തോട്ടോൻ രാമൻ നായരുടെയും മകനായി ജനിച്ചു. നാടുവാഴിത്തത്തിനെതിരെ പ്രവർത്തിച്ചതിന്റെ പേരിൽ എ.വിയുടെ അച്ഛൻ രാമൻ നായരെ പോലീസ് ആൻഡമാനിലേക്ക് നാടുകടത്തിയതിനെത്തുടർന്ന് അമ്മയോടൊപ്പം അമ്മാവന്റെ വീട്ടിലായരുന്നു കുഞ്ഞമ്പു കുട്ടിക്കാലത്ത് താമസിച്ചിരുന്നത്. അധികം നാൾ കഴിയുന്നതിനു മുൻപ് തന്നെ അമ്മ മരിച്ചു. നാലാം ക്ലാസുവരെയായിരുന്നു കുഞ്ഞമ്പുവിനു് ഔദ്യോഗിക വിദ്യാഭ്യാസം ലഭിച്ചിരുന്നത്.
1930-ൽ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തുന്നതിനിടയിൽ കെ.കേളപ്പനെ കാണാനും പ്രസംഗം കേൾക്കാനും ഇടയായത് രാഷ്ട്രീയ ബോധത്തിന്റെ ആദ്യ നങ്കൂരം മനസ്സിലുറപ്പിക്കുന്നതിനു സഹായകരമായി. തുടർന്ന് കോൺഗ്രസ്സിൽ ചേർന്ന അദ്ദേഹം 1932-ൽ കാടകത്തു വെച്ച് വനനിയമം ലംഘിച്ചതിന്റെ പേരിൽ തടവിലായി. ജയിലിൽ വെച്ചുള്ള ജീവിതം എ.വിയിൽ വിപ്ലവബോധം സൃഷ്ടിച്ചു. ഇതേത്തുടർന്ന് 1934 ഏപ്രിൽ 13-ന് കരിവെള്ളൂർ കരിമ്പിൽ കുഞ്ഞിരാമേട്ടന്റെ പീടികമുറ്റത്തു വെച്ച് ഭഗത് സിംഗ് രൂപവത്കരിച്ച നവജവാൻ പാർട്ടിയുടെ മാതൃകയിൽ അഭിനവ ഭാരത യുവക് സംഘം രൂപവത്കരിച്ചു. ഈ സംഘത്തിന്റെ സ്ഥാപകനും പ്രധാന പ്രവർത്തകനും എ.വിയായിരുന്നു. വാഗ്ഭടാനന്ദൻ,മഹാകവി കുട്ടമത്ത്, കെ. കേളപ്പൻ, ടി.എസ്. തിരുമുമ്പ് തുടങ്ങിയവർ കരിവെള്ളൂരിലെത്തുകയും പ്രവർത്തിക്കുകയും ചെയ്തു.
എ.വിയിലെ വിപ്ലവബോധം അറിഞ്ഞ പി. കൃഷ്ണപിള്ള ആദ്യം കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലേക്കും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കുംഎ.വിയെ നയിച്ചു. തുടർന്ന് തിരുവിതാംകൂറായി എ.വിയുടെ പ്രവർത്തന മേഖല. തിരുവിതാംകൂറിൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അടിത്തറ പണിയുന്നതിൽ എ.വി പ്രധാന പങ്കുവഹിച്ചു. 1942 മുതൽ 1944 വരെ പാർട്ടിയുടെ തിരുവിതാംകൂർ സ്റ്റേറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. രാജ്യസഭാംഗം, എം.എൽ.എ. എന്നീ നിലകളിലും പ്രവർത്തിച്ചു. ഇതിനിടയിൽ ആലപ്പുഴയിൽ ഒളിവിൽ കഴിയവേ കെ. ദേവയാനിയെ വിവാഹം ചെയ്തു.
1980 ജൂൺ 8-ന് എ.വി അന്തരിച്ചു. സാഹിത്യകാരനും പുരോഗമന കലാസാഹിത്യസംഘം പ്രസിഡണ്ടുമായ കരിവെള്ളൂർ മുരളി എ.വിയുടെ മകനാണ്.
പഴശ്ശിരാജ
കേരളത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടു രാജാക്കാന്മാരിലൊരാളായിരുന്നു കേരളവർമ്മ പഴശ്ശിരാജാ. ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നില്പുകൾ പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം എന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ വിശേഷിപ്പിക്കുന്നത്. ബാലനായിരിക്കെ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പരദേവതയായ മുഴക്കുന്നിൽ ശ്രീപോർക്കലി ഭഗവതിയെസാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജാ തന്റെ വാക്ക് അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്.1805 നവംബർ 30ന് ആ വീര സിംഹം മാവിലത്തോട്ടിൻ തീരത്ത് വെടിയേറ്റു മരിച്ചു
എൻ.ഇ. ബാലറാം
ഒന്നും രണ്ടും നിയമസഭകളിൽ മട്ടന്നൂർ നിയോജകമണ്ഡലത്തിൽ നിന്നാണ് ബാലറാം നിയമസഭയിലെത്തിയത്, നാലാം നിയമസഭയിൽ ബാലറാം തലശ്ശേരി മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. 1985-94 വരെ രാജ്യസഭാംഗമായിരുന്ന ബാലാറാം രാജ്യസഭാംഗമായിരിക്കെയാണ് അന്തരിച്ചത്.[1] സി.പി.ഐ.യുടെ സംസ്ഥാന കൗൺസിൽ സെക്രട്ടറി, സി.പി.ഐ. ദേശീയ കൗൺസിലംഗം, എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ ബാലറാം പ്രവർത്തിച്ചിരുന്നു. പങ്കജാക്ഷിയാണ് ഭാര്യ രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമുണ്ട്.
സ. അബു മാസ്റ്റര്‍
സ.അബു മാസ്റ്റര്‍(കോമത്ത് അബ്‌ദുള്ള) തലശ്ശേരി താലൂക്കില്‍ പാതിരിയാട് മമ്പറം ബസാറില്‍ മമ്പള്ളി മമ്മുവിന്റയും, കോമത്ത് കദീസയുടെയും മകനായി 1919ല്‍ ജനിച്ചു. 1940 സെപ്‌തംബര്‍ 15 ന്റെ പ്രതിഷേധദിനത്തില്‍ പാര്‍ടിനിര്‍ദ്ദേശമനുസരിച്ച് കടപ്പുറത്തെ യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വെടിയുണ്ടകളേറ്റ് സഖാവ് രക്തസാക്ഷിത്വം വരിച്ചു.
സ. മുളിയില്‍ ചാത്തുക്കുട്ടി
സ. മുളിയില്‍ ചാത്തുക്കുട്ടി തലശ്ശേരി താലൂക്കിലെ ധര്‍മടം വില്ലേജില്‍ പാലയാട് ദേശത്തില്‍ പുതിയപറമ്പന്‍ കുഞ്ഞിരാമന്റേയും മുളിയില്‍ താലയുടെയും മൂന്നാമത്തെ പുത്രനായി 1922 ല്‍ ജനിച്ചു. തലശ്ശേരിയിലെ സുശക്തമായ ബീഡിത്തൊഴിലാളി പ്രസ്ഥാനത്തിനും അതുവഴി അന്നത്തെ കോട്ടയം താലൂക്കിലെ കമ്യൂണിസ്റ്റ് വിപ്ലവപ്രസ്ഥാനത്തിനും അടിത്തറയിട്ടത് സഖാവ് ഉള്‍പ്പെടുന്ന ഈ ബീഡിക്കമ്പനിയിലെ തൊഴിലാളികളായിരുന്നു. സഖാവ് ചാത്തുക്കുട്ടി ബ്രിട്ടീഷുകാരുടെ വെടിയേറ്റ് രക്തസാക്ഷിയാകുമ്പോള്‍ കേവലം 18 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളു.
സ. എന്‍ ബാലന്‍
തലശ്ശേരി താലൂക്കില്‍ കോട്ടയം വില്ലേജില്‍ ഓലായിക്കര ദേശത്തില്‍ നടുക്കണ്ടി പൈതലിന്റേയും ചിരുതൈയുടെയും മകനായി 1928 ല്‍ ഒരിടത്തരം കുടുംബത്തില്‍ സ. ബാലന്‍ ജനിച്ചു. 1946ലെ ചരിത്രപ്രസിദ്ധമായ ആര്‍ ഐ എന്‍ കലാപത്തില്‍ പങ്കെടുക്കുകയും തല്‍ഫലമായി സഖാവിന് നേവിയിലുണ്ടായിരുന്ന ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്‌തു. കോണ്‍ഗ്രസില്‍ നിന്ന് സിഎസ്‌പി യിലേക്കും, പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്കും വന്ന സ. എന്‍ ബാലന്‍ 1950 ഫെബ്രുവരി 11 ന് നടന്ന സേലം ജയില്‍ വെടിവയ്‌പ്പില്‍ രക്തസാക്ഷിത്വം വരിച്ചു.
സ. നീലഞ്ചേരി നാരായണന്‍ നായര്‍
കോട്ടയം താലൂക്കില്‍ മണത്തണയെന്ന് പറയുന്ന പ്രദേശത്താണ് സ. നീലഞ്ചേരി നാരായണന്‍ നായര്‍ ജനിച്ചത്. 1942 ലെ ജനകീയയുദ്ധമുദ്രാവാക്യം നടപ്പാക്കുന്നതില്‍ സഖാവിന്റെ ഉജ്ജ്വല പ്രവര്‍ത്തനം വ്യകിതിമുദ്ര പതിപ്പിക്കുന്ന ഒന്നായിരുന്നു. സിഎസ്‌പിയില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് വന്ന സഖാവ് കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അതീവശ്രദ്ധ കാണിച്ചു. സഖാവ് ഒളിവ് ജീവിതത്തിലായിരിക്കുമ്പോള്‍ തമിഴ്‌നാട്ടിന്‍ വച്ച് അറസ്റ്റ് ചെയ്‌താണ് സേലം ജയിലിലേക്ക് കൊണ്ടുപോയത്. 1950 ഫെബ്രുവരി 11 ന് നടന്ന ഭീകരമായ വെടിവയ്‌പ്പില്‍ സ. നീലഞ്ചേരി നാരായണന്‍ നായര്‍ രക്തസാക്ഷിത്വം വരിച്ചു.
സ. രൈരു നമ്പ്യാര്‍
കയരളത്തെ ഒരു കര്‍ഷകനായ കുന്നത്ത് പുതിയവീട്ടില്‍ കൃഷ്‌ണന്‍ നമ്പ്യാരുടെയും, കൊക്കൂറ കണ്ണോത്ത് കല്യാണി അമ്മയുടെയും മകനായി 1918 ല്‍ ജനിച്ചു. 1940 സെപ്‌തംബര്‍ 15 ന്റെ മൊറാഴ സംഭവത്തില്‍ രൈരു നമ്പ്യാര്‍ പങ്കാളിയായിരുന്നു. വിവിധ കേസുകളിലെ പ്രതി എന്ന നിലയില്‍ ഒളിവില്‍ കഴിയുകയായിരുന്ന രൈരു നമ്പ്യാര്‍ ഒടുവില്‍ 1950 ല്‍ അറസ്റ്റ് ചെയ്യപ്പെടുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്‌തു.
സ. മഞ്ഞേരി വീട്ടില്‍ ഗോപാലന്‍ നമ്പ്യാര്‍
മയ്യില്‍ പഞ്ചായത്തിലെ പെരുങ്ങൂര്‍ എന്ന സ്ഥലത്ത് 1922 ജൂലായിലാണ് സ. ഗോപാലന്‍ നമ്പ്യാര്‍ ജനിച്ചത്. അച്ഛന്‍ കണ്ണന്‍ നമ്പ്യാര്‍ ആനപ്പാപ്പാനായിരുന്നു. മഴക്കാലത്ത് മഴവെള്ളത്തില്‍ വാഴത്തട ചേര്‍ത്തുകെട്ടി തുഴഞ്ഞുപോയി കണ്ടക്കൈയിലെ എംഎസ്‌പി കേമ്പിനു മുന്‍പില്‍ സാമ്രാജ്യത്വം തുലയട്ടെ, ജന്മിത്വം നശിക്കട്ടെ എന്നെഴുതിയ ബോര്‍ഡ് സ്ഥാപിച്ച് പിടി കൊടുക്കാതെ കടന്നിട്ടുണ്ട്. തുടര്‍ന്ന് വീശിയ വിശാലമായ വലയെത്തുടര്‍ന്നാണ് മയ്യിലിനടുത്ത് ഓലക്കാട് വച്ച് അറസ്റ്റ് ചെയ്‌തതും പാടിക്കുന്നില്‍ വച്ച് രക്തസാക്ഷിയാക്കിയതും.
സ. കുട്ട്യപ്പ
മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടിയിലെ ഒരു പാവപ്പെട്ട ഒരു ചെത്തുതൊഴിലാളി കുടുംബത്തിലാണ് സ.കുട്ട്യപ്പ ജനിച്ചത്. പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനായിമാറിയ കുട്ട്യപ്പ പ്രദേശത്ത് നടന്ന എല്ലാ പ്രക്ഷോഭസമരങ്ങളിലെയും പ്രധാന നായകനായിരുന്നു. തുടര്‍ന്നുണ്ടായ വിവിധ കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞു. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായി 1950 മെയ് നാലാം തീയതി രൈരുനമ്പ്യാരോടൊപ്പം കുട്ട്യപ്പയേയും ജയിലില്‍ നിന്നും കള്ള ജാമ്യത്തിലെടുത്ത് പാടിക്കുന്നില്‍ വച്ച് വെടി വച്ചുകൊല്ലുകയാണ് ഉണ്ടായത്.
സ. കുഞ്ഞാപ്പു മാസ്റ്റര്‍
കപ്പണക്കാല്‍ ചെമ്മരത്തിയുടേയും, തൈവളപ്പില്‍ രാമന്റേയും മൂന്നാമത്തെ പുത്രനാണ് സ. കുഞ്ഞാപ്പു മാസ്റ്റര്‍. 1940 സെപ്‌തംബര്‍ 15 ന് മട്ടന്നൂരില്‍ പോലീസും, ജനങ്ങളും ഏറ്റുമുട്ടി. അന്ന് മട്ടന്നൂരിലേക്കുള്ള മുഴക്കുന്ന് ജാഥയ്‌ക്ക് നേതൃത്വം നല്‍കി. 1948 ല്‍ വടക്കേ മലബാറിലാകെ നിലനിന്ന പൈശാചിക വാഴ്‌ചക്കെതിരെ അദ്ദേഹവും സഖാക്കളും സമരരംഗത്തിറങ്ങി. കോറോം നെല്ലെടുപ്പിനും മാസ്റ്ററുടെ നിര്‍ണായക പങ്കുണ്ടായിരുന്നു. 1948 മെയ് ഒന്നിന് 33-ാം വയസ്സില്‍ ആ ജീവിതം മുനയന്‍കുന്നില്‍ കശാപ്പ് ചെയ്യപ്പെട്ടു.
സ. കേളു നമ്പ്യാര്‍
പി. പാര്‍വ്വതി അമ്മയുടേയും, കെ.പി കൃഷ്‌ണന്‍നായരുടേയും മൂത്തപുത്രനായിരുന്നു സ. കേളു നമ്പ്യാര്‍. ക്രമേണ കര്‍ഷകസംഘത്തിലും കമ്യൂണിസ്റ്റ് പാര്‍ടിയിലും ചേര്‍ന്നു. കരിഞ്ചന്തക്കും, പൂഴ്‌ത്തിവയ്‌പ്പിനുമെതിരായ സമരത്തില്‍ സജീവപങ്കാളിത്തം വഹിച്ചു. നെല്ലെടുപ്പിന് ശേഷം കുഞ്ഞാപ്പുമാസ്റ്ററുടെ കൂടെ മുനയന്‍കുന്നിലേക്ക് കേളുനമ്പ്യാരും പുറപ്പെട്ടു. 1948 ലെ സാര്‍വ്വ ദേശീയ തൊഴിലാളി ദിനത്തില്‍ ആ കര്‍ഷക ഭടന്‍ കൊല്ലപ്പെട്ടു.
സ. കണ്ണന്‍ നമ്പ്യാര്‍
പനയന്തട്ട ലക്ഷ്‌മിയമ്മയുടെ പുത്രനാണ് കണ്ണന്‍ നമ്പ്യാര്‍. കിഴക്കെ എളേരിയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അദ്ദേഹം വയക്കരവില്ലേജിലെ മലയോരഗ്രൂപ്പ് കര്‍ഷകസംഘം പ്രവര്‍ത്തകനായിരുന്നു. കുഞ്ഞാപ്പുമാസ്റ്ററുടെ നേതൃത്വത്തില്‍ മുനയന്‍കുന്നില്‍ സംഘടിപ്പിച്ച വിപ്ലവകാരികളില്‍ കണ്ണന്‍ നമ്പ്യാരുമുണ്ടായിരുന്നു. 1948 മെയ് ഒന്നിന് ആ മാറിലും ചോരപ്പൂക്കള്‍ വിരിഞ്ഞു.
സ. ചിണ്ടപ്പൊതുവാള്‍
കൊക്കാനിശ്ശേരിയിലെ പാവപ്പെട്ട ഒരു കുടുംബത്തിലാണ് ചിണ്ടപ്പൊതുവാള്‍ ജനിച്ചത്. കര്‍ഷകസംഘവും കമ്മ്യൂണിസ്റ്റ് പാര്‍ടിയും കെട്ടിപ്പടുക്കുന്നതിന് മുന്നിട്ടിറങ്ങി. പയ്യന്നൂര്‍ ഫാര്‍ക്കയില്‍ വളണ്ടിയര്‍ ട്രെയിനിങ്ങിന് നേതൃത്വം നല്‍കി. കോറോം, ആലപ്പറമ്പ്, നെല്ലെടുപ്പുകളില്‍ പൊതുവാളും പങ്കുകൊണ്ടു. 1948ല്‍ മുനയന്‍ കുന്നില്‍ വച്ച് കഴുത്തിന് വെടിയേറ്റ് അദ്ദേഹം രക്തസാക്ഷിയായി.
സ. കുന്നുമ്മല്‍ കുഞ്ഞിരാമന്‍
വിപ്ലവകാരികളുടെ കുടുംബത്തിലാണ് കുന്നുമ്മല്‍ കുഞ്ഞിരാമന്‍ പിറന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് മര്‍ദ്ദനമേറ്റ് രക്‌്‌തസാക്ഷിത്വം വരിച്ച കുന്നുമ്മല്‍ രാമന്റെ മരുമകനാണ് കുന്നുമ്മല്‍ കുഞ്ഞിരാമന്‍. നീശാപാഠശാലകളില്‍ മുതിര്‍ന്നവര്‍ക്ക് ക്ലാസെടുത്തത് കുഞ്ഞിരാമനായിരുന്നു. കുട്ടിയാണെങ്കിലും കുഞ്ഞിരാമന്‍ എല്ലവരുടെയും മാഷായിരുന്നു. ആ യുവധീരനും 1948ല്‍ മുനയന്‍ കുന്നില്‍ രക്തസാക്ഷിത്വം വരിച്ചു.
സ. മൊടത്തറ ഗോവിന്ദന്‍ നമ്പ്യാര്‍
കെ പി കേളുനായരുടെ പുത്രന്‍. കാര്‍ഷികവൃത്തിയിലാണ് ഏര്‍പ്പെട്ടത്. ക്രമേണ കര്‍ഷകസംഘത്തിന്റെ സജീവപ്രവര്‍ത്തകനായി മാറി. ഗകാറോം നെല്ലെടുപ്പില്‍ സഖാവുണ്ടായിരുന്നു. ഇരുപത്തഞ്ചാം വയസ്സിലാണ് എം എസ്സ് പി യുടെ തീയുണ്ടകളേറ്റ് സ. ഗോവിന്ദന്‍ നമ്പ്യാര്‍ രക്തസാക്ഷിയായത്.
സ. പി സി അനന്തന്‍
സ. ഒ പി അനന്തന്‍ മാസ്റ്റര്‍
1951 ഫെബ്രുവരി 11 ന് സേലം ജയിലില്‍ വച്ച് വെടിയുണ്ടകളാല്‍ ജീവനപഹരിക്കപ്പെട്ട ഇരുപത്തിരണ്ടുപേരിലൊരാളാണ് സഖാവ് ഒ പി അനന്തന്‍ മാസ്റ്റര്‍. മയ്യില്‍സ്വദേശിയായ രയരോത്ത് കുറ്റിയാട്ട് അനന്തന്‍ നമ്പ്യാരുടേയും ചെറുകുന്ന് സ്വദേശിയായ ഒതേന്‍മാടത്ത് പാലക്കീല്‍ ദേവകിയമ്മയുടേയും മൂന്നാമത്തെ പുത്രനായി ഒ പി ജനിച്ചത് ചെറുകുന്നിലാണ്. 1946 ഡിസംബര്‍ 30 ന്റെ കാവുമ്പായി വെടിവയ്‌പ്പു സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പൊരുതിയ സഖാവിനെ പിടികൂടാന്‍ പോലീസും, ജന്മി ഗുണ്ടകളും ഒത്തുചേര്‍ന്ന് വലയിലാക്കി. ആ തടവില്‍വെച്ചാണ് സഖാവ് രക്തസാക്ഷിത്വം വരിച്ചത്.
സ. വി.നാരായണന്‍ നമ്പ്യാര്‍
സ. വി.നാരായണന്‍ നമ്പ്യാര്‍ പാവനൂര്‍ മൊട്ടയിലാണ് ജനിച്ചത്. 1990 ല്‍ പിതാവ് തട്ടാന്‍ കണ്ടികുഞ്ഞപ്പ മാതാവ് പള്ളിപ്രവര്‍ ചെറിയ. 1946 സപ്‌തംബര്‍ മൂന്നാംവാരത്തിലൊരു ദിവസം, സഖാവ് ബോര്‍ഡ് യോഗത്തിനു പോയതായിരുന്നു. പിന്നെ കണ്ടത് ജീവനോടെയായിരുന്നില്ല. രണ്ട് ദിവസം കഴിഞ്ഞ് ബ്ലാത്തൂരിലെ ഒരു കിണറ്റിലാണ് കൊലചെയ്യപ്പെട്ട നിലയില്‍ സഖാവിന്റെ ജഡം കണ്ടുകിട്ടിയത്.
സ. പുന്നക്കോടന്‍ കുഞ്ഞമ്പു
1948 ഏപ്രില്‍ 23 നാണ് സ. പുന്നക്കോടന്‍ കുഞ്ഞമ്പു വെടിയേറ്റ് മരിച്ചത്. രണ്ടാംലോക മഹായുദ്ധത്തിനു ശേഷം പട്ടിണിയും കഷ്‌ടപ്പാടും കൊണ്ട് ജനങ്ങള്‍ നരകിക്കുന്ന കാലം. പുന്നക്കോടന്‍ പുത്തൂരിലെ ചെറുകിട കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. ദേശീയ പ്രസ്ഥാനത്തിലൂടെ കര്‍ഷകസംഘത്തിലും കമ്യൂണിസ്റ്റ് പാര്‍ടിയിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. സാമ്രാജ്യത്വത്തിനും ജന്‍മിത്തത്തിനും എതിരായി കൃഷിക്കാരെ സംഘടിപ്പിച്ച് സമരം നടത്തുന്നതില്‍ മുന്‍പന്തിയിലായിരുന്നു.
സ. വി.എം. കൃഷ്‌ണന്‍
1962 ജനുവരി നാലിനാണ് സ. വി.എം കൃഷ്‌ണന്‍ രക്തസാക്ഷിയായത്. പാനൂര്‍ പ്രദേശത്ത് രാഷ്‌ട്രീയ - സാമൂഹ്യ രംഗങ്ങളില്‍ ചലനം സൃഷ്‌ടിച്ചുകൊണ്ട് ആദ്യമായി ചെങ്കൊടി ഉയര്‍ത്തിയ കരങ്ങളിലൊന്ന് സഖാവിന്റെതായിരുന്നു. പാനൂര്‍ പ്രദേശത്ത് സ്ഥിരം ഗുണ്ടായിസം നടത്തിയിരുന്ന ഒരു സംഘം കാപാലികര്‍ ഇരുട്ടിന്റെ മറവില്‍ പതിയിരുന്നാണ് സഖാവിനെ വെട്ടിക്കൊന്നത്.
സ. ഒ കെ കുഞ്ഞിക്കണ്ണന്‍
സ. കൊളങ്ങരേത്ത് രാഘവന്‍
എകെജിക്ക് ജന്മം നല്‍കിയ പെരളശേരിയിലാണ് രാഘവന്‍ പിറന്നത്. ആ മണ്ണ് സഖാവിനെ ഒരു ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമാക്കി വളര്‍ത്തി. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളില്‍ - 1976 ജൂണ്‍ 5-ാം തീയതി ഒരു പറ്റം കോണ്‍ഗ്രസ് ഐ ഗുണ
പി.വി അപ്പുക്കുട്ടി
ബ്രിട്ടീഷ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനും രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കും ശ്രമിക്കുന്നു എന്നതിനാല്‍ അന്നത്തെ അംശം അധികാരിക്കും സില്‍ബന്ധികള്‍ക്കുമുള്ള പക തീര്‍ക്കുവാന്‍ അവര്‍ പല കള്ളക്കേസുകളും ഉണ്ടാക്കി ഇദ്ദേഹത്തെ നിരന്തരം പീഡിപ്പിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനം ഒളിവിലിരുന്നു നടത്തേണ്ടിയിരുന്ന അക്കാലത്ത് ഇദ്ദേഹത്തിന്റെ വീട് പല നേതാക്കള്‍ക്കും ഷെല്‍ട്ടറായും പ്രവര്‍ത്തിച്ചിരുന്നു. അതോടെ, 1941-ല്‍ തന്നെ പാര്‍ട്ടി അംഗമായ അദ്ദേഹത്തോട് എതിരാളികള്‍ക്കുള്ള എതിര്‍പ്പും വര്‍ദ്ധിച്ചുവന്നു. മലബാറില്‍ രൂപീകൃതമായിരുന്ന കോണ്‍ഗ്രസ് ഗുണ്ടാപ്പടകളുടെ ഭീഷണികളും മര്‍ദ്ദനവും നിരന്തരം ഏറ്റുവാങ്ങേണ്ടിയും വന്നു. 1948-ല്‍ ലക്ഷ്മണഭക്തര്‍, കരുണാകരന്‍ എന്നിവരുടെ നേതൃത്വത്തിലുണ്ടായിരുന്ന ഗുണ്ടാപ്പട ഇദ്ദേഹത്തെ അതിക്രൂരമായി മര്‍ദ്ദിച്ചു. ശേഷം കാര്യം പയ്യന്നൂര്‍ പോലീസിനുള്ളതായിരുന്നു. കമ്മ്യൂണിസ്റ് പാര്‍ട്ടി മൂര്‍ദാബാദ് എന്നു വിളിക്കാന്‍ ആവശ്യപ്പെടുകയും അതു നിരസിച്ചതിന് പി.വി.-യെ അതിക്രൂരമായ മര്‍ദ്ദനത്തിന് വിധേയമാക്കുകയും തലയില്‍ മോസ്കോ റോഡ് വെട്ടുകയും തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് സ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്തു. അവരാകട്ടെ അദ്ദേഹത്തിന്റെ വാരിയെല്ലുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ഈറോഡ് പെരുന്തുറ ആശുപത്രിയില്‍ വച്ച് സഖാവിന്റെ ഏഴു വാരിയെല്ലുകള്‍ നീക്കം ചെയ്യേണ്ടിവന്നു. കണ്ണൂര്‍ ജില്ലയിലെ കമ്മ്യൂണിസ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് സ്വജീവന്‍പോലും തൃണവല്‍ഗണിച്ച് വിപ്ളവത്തിന്റെ മാര്‍ഗ്ഗത്തിലൂടെ നയിച്ച സഖാവ് ഏറ്റെടുക്കുന്ന ഏതു ജോലിയും ഏറെ സത്യസന്ധമായും കൃത്യനിഷ്ഠയോടും ചെയ്തു തീര്‍ക്കുന്നതിലും അതീവ ശ്രദ്ധാലുവായിരുന്നു.
രണ്ടാം ലോകയുദ്ധാരംഭം മുതല്‍ തുടങ്ങിയ അതിരൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കാനായി മാടായിയില്‍ രൂപീകൃതമായ ഉല്‍പാദകരുടേയും ഉപഭോക്താക്കളുടേയും സഹകരണസംഘം (പി.സി.സി. സൊസൈറ്റി) 1956-ല്‍ മാടായി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കായി ഉയര്‍ത്തി. മാടായി കോ-ഓപ്പറേറ്റീവ് ബാങ്ക് സഖാവ് പി.വി-യുടെ കഠിന പ്രയത്നത്തിലൂടെയാണ് കേരളത്തിലെ ഏറ്റവും വലിയ റൂറല്‍ ബാങ്കായി ഉയര്‍ത്താന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെ ഈ ബാങ്ക് അറിയപ്പെട്ടത് അപ്പക്കുട്ടിയുടെ ബാങ്ക് എന്നാണ്. 26 കൊല്ലക്കാലം അദ്ദേഹം ഈ ബാങ്കിന്റെ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചിരുന്നു. സഹകരണ രംഗത്തെ പ്രവര്‍ത്തനങ്ങളുടെ മികവിനുള്ള അംഗീകാരമായി 1986-ല്‍ അദ്ദേഹത്തെ സംസ്ഥാന സഹകരണയൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂരില്‍ സഹകരണ ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിതമായത് അക്കാലത്തായിരുന്നു. സഹകരണ സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍, കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് പ്രസ്സ് സ്ഥാപക പ്രസിഡണ്ട്, റെയ്കോട് സ്ഥാപക വൈസ് ചെയര്‍മാന്‍ സ്പിന്നിങ്ങ് മില്‍ ഡയറക്ടര്‍, ബോര്‍ഡ് മെമ്പര്‍ എന്നിങ്ങനെ സഹകരണ മേഖലയില്‍ വിവിധ ചുമതലകള്‍ വഹിച്ചിട്ടുള്ള അദ്ദേഹം സഹകരണമേഖലയിലെ അതികായനായിരുന്നു. കേരളത്തിലെ പ്രാഥമിക സംഘടനകളുടെ പ്രശ്നങ്ങള്‍ പഠിക്കുവാനും പരിഹരിക്കുവാനും ആയി രൂപീകൃതമായ കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റി അസോസ്സിയേഷന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു ഇദ്ദേഹം. കൂടാതെ ദീര്‍ഘകാലം ഇതിന്റെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ഷകസംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി മെമ്പര്‍ എന്ന നിലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം ദേശാഭിമാനി വാരികയായി പ്രസിദ്ധപ്പെടുത്തുന്ന കാലം മുതല്‍ ദേശാഭിമാനി ഏജന്റായും, കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വാരികയും പത്രവും ആദ്യകാലത്ത് പി.വി. തന്നെയാണ് വിതരണം ചെയ്തിരുന്നത്. വരിസംഖ്യ അടയ്ക്കാത്തതിന്റെ പേരില്‍ ഒരിക്കല്‍പോലും ആര്‍ക്കും പത്രം നല്‍കാതിരുന്നിട്ടില്ല. അത്ര ശുഷ്ക്കാന്തി അക്കാര്യത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്നു.
1965-ല്‍ ഇന്ത്യാ-പാക്ക് യുദ്ധകാലത്ത് പാര്‍ട്ടി നേതാക്കന്മാരെ ഇന്ത്യാഗവണ്‍മെന്റ് ജയിലിലടച്ചപ്പോള്‍ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റിയുടെ ആക്ടിംഗ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിനുള്ള ധൈര്യവും പി.വി. കാട്ടിയിരുന്നു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയില്‍ ഗ്രാമവികസന പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായ നേതൃത്വം നല്‍കുന്നതിനും അദ്ദേഹം യത്നിച്ചിരുന്നു.
കല്യാശ്ശേരി-കണ്ണപുരം എല്‍.പി. സ്കൂളിലെ ടീച്ചറായിരുന്ന അമ്മുക്കുട്ടിയാണ് വൈകി വന്ന വസന്തംപോലെ സഖാവിന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്നത്. സഖാക്കളും സഹപ്രവര്‍ത്തകരും തന്റെ വധുവായി തെരഞ്ഞെടുത്തു നല്‍കിയ അമ്മുക്കുട്ടിയെ പാര്‍ട്ടി നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ മണ്ടൂര്‍ വായനശാലയില്‍ വച്ച് 1969-ല്‍ ജീവിതസഖിയായി സ്വീകരിച്ചു. മാടായി ബാങ്കില്‍ ജോലി ചെയ്യുന്ന മുരളിയും കണ്ണൂര്‍ കോടതിയില്‍ വക്കീലായി പ്രാക്ടീസു ചെയ്യുന്ന സരളയും ഇവരുടെ മക്കളാണ്.
നല്ല നാളേയ്ക്കു വേണ്ടിയുള്ള സാമൂഹ്യമാറ്റത്തിനായുള്ള പോരാട്ടത്തില്‍ അടിപതറാതെ മുന്നേറിയ, അടിച്ചമര്‍ത്തപ്പെട്ടവരുടെ നായകന്‍, കാലഘട്ടത്തെ സ്വാധീനിച്ച അതികായന്‍ ആണ് സഖാവ് പി.വി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ